ധാ​​ക്ക: അ​​തി​​ർ​​ത്തി​​യി​​ൽ വേ​​ലി നി​​ർ​​മി​​ക്കു​​ന്ന​​ത് അ​​ന​​ധി​​കൃ​​ത​​മാ​​ണെ​​ന്ന വാ​​ദ​​വു​​മാ​​യി ഇ​​ന്ത്യ​​ൻ ഹൈ​​ക്ക​​മ്മീഷ​​ണ​​ർ പ്ര​​ണ​​യ് വ​​ർ​​മ​​യെ വി​​ളി​​ച്ചു​​വ​​രു​​ത്തി ബം​​ഗ്ലാ​​ദേ​​ശ് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യം പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ച്ചു.

ബം​​ഗ്ലാ​​ദേ​​ശ് വി​​ദേ​​ശ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി എം​​ഡി ജാ​​ഷിം ഉ​​ദ്ദി​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ഇ​​ന്ത്യ​​ൻ പ്ര​​തി​​നി​​ധി മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ എ​​ത്തു​​ക​​യാ​​യി​​രു​​ന്നു. അ​​തി​​ർ​​ത്തി​​യി​​ൽ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ ത​​ട​​യു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് വേ​​ലി കെ​​ട്ടു​​ന്ന​​തെ​​ന്ന് കൂ​​ടി​​ക്കാഴ്ച​​യ്ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ൻ പ്ര​​തി​​നി​​ധി അ​​റി​​യി​​ച്ചു. പ്ര​​ശ്ന​​ത്തി​​ൽ ബി​​എ​​സ്എ​​ഫും ബം​​ഗ്ലാ​​ദേ​​ശ് അ​​തി​​ർ​​ത്തി​​സം​​ര​​ക്ഷ​​ണ​​സേ​​ന​​യും സ​​ഹ​​ക​​രി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.