ട്രംപിന്റെ സ്ഥാനാരോഹണം: പ്രാരംഭപ്രാർഥന നടത്തുന്നത് കർദിനാൾ തിമോത്തി ഡോളൻ
Wednesday, January 8, 2025 1:46 AM IST
ന്യൂയോർക്ക്: ഈമാസം 20ന് നടക്കുന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന്റെ പ്രാരംഭ പ്രാർഥന ന്യൂയോർക്ക് ആർച്ച്ബിഷപ് കർദിനാൾ തിമോത്തി ഡോളൻ നയിക്കും.
ഇക്കുറിയും പ്രാരംഭ പ്രാർഥന നടത്താമോയെന്ന് ട്രംപ് തന്നോടു ചോദിച്ചെന്നും ആവശ്യം താൻ അംഗീകരിച്ചെന്നും കർദിനാൾ വ്യക്തമാക്കി.
2017ൽ ട്രംപ് പ്രസിഡന്റായി ചുമതലയേറ്റപ്പോഴും കർദിനാൾ ഡോളനായിരുന്നു പ്രാരംഭ പ്രാർഥന നടത്തിയത്.
2021 ൽ ജോ ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പ്രാരംഭ പ്രാർഥന നടത്തിയത് ജോർജ്ടൗൺ യൂണിവേഴ്സിറ്റി മുൻ പ്രസിഡന്റും ഈശോസഭാ വൈദികനുമായ ഫാ. ലിയോ ജെ. ഒഡോനോവനായിരുന്നു. സ്ഥാനാരോഹണത്തിന്റെ തലേന്ന് സർവമത പ്രാർഥനയും ട്രംപ് സംഘടിപ്പിച്ചിട്ടുണ്ട്.