സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധനം പ്രാബല്യത്തിലായി
Friday, January 3, 2025 2:32 AM IST
ബേൺ: സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധനം പ്രാബല്യത്തിലായി. മുസ്ലിം സംഘടനകളുടെ ശക്തമായ എതിർപ്പ് മറികടന്നാണു രാജ്യത്ത് ബുർഖ നിരോധനം പുതുവർഷദിനം മുതൽ നടപ്പാക്കിയിരിക്കുന്നത്.
രാജ്യത്തെ പൊതുസ്ഥലങ്ങൾ, ഓഫീസുകൾ, കടകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ പൂർണമായും മുഖം മറച്ച് സ്ത്രീകൾ എത്തുന്നത് തടയും. ഇതു ലംഘിക്കുന്നവർ 1,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 95,000 ഇന്ത്യൻ രൂപ) പിഴയടയ്ക്കേണ്ടിവരും.
2022ലാണ് സ്വിറ്റ്സർലൻഡിൽ മുഖാവരണം നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ തുടങ്ങിയത്. തുടർന്ന് വിഷയത്തിൽ ഹിതപരിശോധന നടന്നു. 51.2 ശതമാനം ആളുകൾ ബുർഖ നിരോധിക്കാൻ വോട്ട് ചെയ്തു.