അലക്സാണ്ടർ ഷാലെൻബെർഗ് ഓസ്ട്രിയൻ ചാൻസലർ
Thursday, January 9, 2025 2:34 AM IST
വിയന്ന: ഓസ്ട്രിയയിൽ വിദേശകാര്യമന്ത്രി അലക്സാണ്ടർ ഷാലെൻബെർഗ് വെള്ളിയാഴ്ച ഇടക്കാല ചാൻസലറായി അധികാരമേൽക്കും.
നിലവിലെ ചാൻസലർ കാൾ നെഹാമർ ഏതാനും ദിവസം മുന്പ് രാജിപ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബറിലെ പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം പുതിയ സർക്കാർ രൂപവത്കരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണു നെഹാമറുടെ തീരുമാനം.
തിങ്കളാഴ്ച പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലൻ തീവ്ര വലതു നിലപാടുകൾ പുലർത്തുന്ന ഫ്രീഡം പാർട്ടിയോടു സർക്കാർ രൂപവത്കരിക്കാൻ നിർദേശിച്ചിരുന്നു.