ജർമൻ ക്രിസ്മസ് ചന്തയിലെ ആക്രമണം: മരണസംഖ്യ ആറായി
Monday, January 6, 2025 11:05 PM IST
ബെർലിൻ: കഴിഞ്ഞ മാസം കിഴക്കൻ ജർമനിയിലെ മാ ഗ്ദെബർഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് കാർ പായിച്ചുകയറ്റി നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.
ചികിത്സയിലായിരുന്ന 52 വയസുള്ള ഒരു സ്ത്രീ ഇന്നലെ മരിച്ചു. ഇതിനുമുൻപ് നാല് സ്ത്രീകളും ഒന്പതു വയസുള്ള ആൺകുട്ടിയും മരിച്ചിരുന്നു. ഡിസംബർ 20ന് നടന്ന ആക്രമണത്തിൽ 200 പേർക്ക് പരിക്കേറ്റിരുന്നു. 2006ൽ രാജ്യത്തെത്തിയ സൗദി പൗരനാണ് ആക്രമണം നടത്തിയത്.