സിറിയൻ തലസ്ഥാനത്ത് ആദ്യ അന്താരാഷ്ട്ര വിമാനമെത്തി
Wednesday, January 8, 2025 1:46 AM IST
ഡമാസ്കസ്: മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിന്റെ വീഴ്ചയ്ക്ക് ശേഷം, രാജ്യത്ത് ആദ്യത്തെ അന്താരാഷ്ട്ര വാണിജ്യ വിമാനമെത്തി.
ഇന്നലെ ഖത്തറിൽനിന്നെത്തിയ റോയൽ ജോർദാനിയൻ എയർലൈൻസിന്റെ വിമാനം ഡമാസ്കസ് വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്തത്.
പരീക്ഷണ അടിസ്ഥാനത്തിലുള്ള പറക്കാലണെന്നും സാധാരണ മട്ടിലുള്ള സർവീസുകൾ ആരംഭിക്കുന്നതിനു മുൻപ് ഡമാസ്കസ് വിമാനത്താവളത്തിന്റെ സാങ്കേതിക സ്ഥിരത വിലയിരുത്തുകയായിരുന്നു ലക്ഷ്യം എന്നും സിവിൽ ഏവിയേഷൻ റെഗുലേറ്ററി കമ്മീഷൻ തലവനായ ക്യാപ്റ്റൻ ഹൈത്തം മിസ്റ്റോ പറഞ്ഞു.
അസാദിന്റെ ഭരണകാലത്ത് സിറിയയുമായുള്ള ബന്ധങ്ങൾ വിച്ഛേദിച്ചിരുന്ന പാശ്ചാത്യ, അറബ് രാജ്യങ്ങൾ എച്ച്ടിഎസ് സർക്കാരിന്റെ വരവിനു ശേഷം നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.