യുക്രെയ്ൻ പട്ടണം പിടിച്ചെടുത്തെന്ന് റഷ്യ
Monday, January 6, 2025 11:05 PM IST
കീവ്: കിഴക്കൻ യുക്രെയ്ൻ പട്ടണമായ കുറാഖോവ് പിടിച്ചെടുത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒരു മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുറാഖോവ് റഷ്യൻ അധീനതയിലായത്. എന്നാൽ, യുക്രെയ്ൻ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയില്ല.
കിഴക്കൻ യുദ്ധമുന്നണിയിൽ യുക്രെയ്ൻ സൈന്യത്തിന്റെ സുപ്രധാന ശക്തികേന്ദ്രമായിരുന്നു കുറാഖോവ്. വ്യവസായ സോൺ, താപവൈദ്യുത നിലയം, റിസർവോയർ എന്നിവ ഈ നഗരത്തിലുണ്ട്.