ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് ന​​​ഗ​​​രാ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ കാ​​​ട്ടു​​​തീ പ​​​ട​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.

30,000 പേ​​​രോ​​​ട് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. തീ​​​ പ​​​ട​​​രു​​​ന്ന ദി​​​ശ​​യി​​​ൽ 13,000 കെ​​​ട്ടി​​​ട​​​ങ്ങ​​​ളും 10,000 വീ​​​ടു​​​ക​​​ളു​​​മു​​​ണ്ട്. മൂ​ന്നു കാ​ട്ടു​തീ​യാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

സി​നി​മാ​താ​ര​ങ്ങ​ള​ട​ക്കം സെ​ലി​ബ്രി​റ്റി​ക​ൾ താ​മ​സി​ക്കു​ന്ന പ​സ​ഫി​ക് പാ​ലി​സേ​ഡ് പ്ര​ദേ​ശ​ത്ത് 20 ഏ​ക്ക​റി​ൽ ആ​രം​ഭി​ച്ച കാ​ട്ടു​തീ അ​തി​വേ​ഗം 3000 ഏ​ക്ക​റി​ലേ​ക്കു പ​ട​ർ​ന്നു. ആ​ൽ​ട്ട​ഡേ​ന, സി​ൽ​മാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ര​ണ്ടു കാ​ട്ടു​തീ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥ​​​യും അ​​​തി​​​വേ​​​ഗ​​​ത്തി​​​ലു​​​ള്ള കാ​​​റ്റും തീ​​​പ​​​ട​​​ർ​​​ത്തു​​​ന്നു. 1400 അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ രം​​​ഗ​​​ത്തു​​​ണ്ടെ​​​ങ്കി​​​ലും തീ ​​​അ​​​ണ​​​യ്ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ല്ല.


പ​​​സ​​​ഫി​​​ക് പാ​​​ലി​​​സേ​​​ഡി​​​ൽ ഹോ​​​ളി​​​വി​​​ഡ് അ​​​ഭി​​​നേ​​​താ​​​ക്ക​​​ളാ​​​യ ടോം ​​​ഹാ​​​ങ്ക്സ്, ജെ​​​ന്നി​​​ഫ​​​ർ ആ​​​നി​​​സ്റ്റ​​​ൺ, റീ​​​സ് വി​​​ത​​​ർ​​​സ്പൂ​​​ൺ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് വ​​​സ​​​തി​​​ക​​​ളു​​​ണ്ട്.

ത​​​ന്നെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി​​​യ​​​താ​​​യി ഇ​​​വി​​​ടെ താ​​​മ​​​സി​​​ക്കു​​​ന്ന യൂ​​​ജീ​​​ൻ ലെ​​​വി എ​​​ന്ന ന​​​ട​​​ൻ അ​​​റി​​​യി​​​ച്ചു. മ​​​റ്റൊ​​​രു ന​​​ട​​​നാ​​​യ സ്റ്റീ​​​വ് ഗു​​​ട്ടെ​​​ൻ​​​ബെ​​​ർ​​​ഗ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​ത്തി​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി.