സീ​​​യൂ​​​ൾ: ഇം​​​പീ​​​ച്ച്മെ​​​ന്‍റി​​​ന്‍റെ സാ​​​ധു​​​ത പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി​​​യി​​​ലെ ആ​​​ദ്യ വി​​​ചാ​​​ര​​​ണ​​​യ്ക്ക് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ൾ ഹാ​​​ജ​​​രാ​​​വി​​​ല്ല.

ഇ​​​ന്നാ​​​ണ് വി​​​ചാ​​​ര​​​ണ. നി​​​യ​​​മ​​​വി​​​രു​​​ദ്ധ വാ​​​റ​​​ന്‍റി​​​ലൂ​​​ടെ യൂ​​​ണി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഹാ​​​ജ​​​രാ​​​കാ​​​തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​ന​​​ല്കി​​​യാ​​​ൻ ഹാ​​​ജ​​​രാ​​​കും.


ഡിം​​​സം​​​ബ​​​ർ മൂ​​​ന്നി​​​ന് പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇം​​​പീ​​​ച്ച് ചെ​​​യ്ത യൂ​​​ണി​​​നെ​​​തി​​​രേ അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ഓ​​​ഫീ​​​സ് ക്രി​​​മി​​​ന​​​ൽ കേ​​​സും എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

യൂ​​​ണി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നെ​​​ത്തി​​​യ പോ​​​ലീ​​​സി​​​നെ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സു​​​ര​​​ക്ഷാ​​​ചു​​​മ​​​ത​​​യു​​​ള്ള ഗാ​​​ർ​​​ഡു​​​ക​​​ൾ ത​​​ട​​​ഞ്ഞ​​​ത് സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ന​​​പ്പാ​​​ക്ക​​​ണോ വേ​​​ണ്ട​​​യോ എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി​​​യാ​​​ണ്.