രൂപതയ്ക്കായി പൗരോഹിത്യം സ്വീകരിച്ച മൂന്നു വൈദികരെ കൂടാതെ 26 വൈദികര്‍ വിവിധ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്നു. മൂന്നു മഠങ്ങളിലായി ഒന്‍പത് സന്യാസിനിമാര്‍, പത്ത് വൈദിക വിദ്യാര്‍ഥികള്‍, നാല്പതിനായിരത്തോളം അത്മായ അംഗങ്ങള്‍, 18 ഇടവകകള്‍, 31 മിഷന് സ്റ്റേഷനുകള്‍, പതിമൂന്ന് കുര്‍ബാന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മിസിസാഗ രൂപത അതിവേഗം വളരുകയാണ്.
രൂപത വികാരി ജനറല്‍ ഫാ. പത്രോസ് ചമ്പക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിക്കു നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാന വര്‍ഷ പ്രഖ്യാപനം മാര്‍ ജോസ് കല്ലുവേലില്‍ നടത്തും. നിരവധി കര്‍മപദ്ധതികളാണ് രൂപത ദശവത്സരാഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.