ഇന്ത്യൻ വംശജയായ സുനിത വില്യംസ് അടക്കം എട്ടു പേരാണ് ഇനി അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലുള്ളത്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ യാത്രികരായ സുനിതയും സഹയാത്രികൻ ബുച്ച് വിൽമറും കഴിഞ്ഞ ജൂണിലാണ് ബോയിംഗ് വിമാനക്കന്പനിയുടെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തെത്തിയത്.
എന്നാൽ, പേടകത്തിലെ സാങ്കേതിക തകരാറിനെത്തുടർന്ന് ഇരുവരുടെയും മടക്കയാത്ര ഇനിയും വൈകുകയാണ്. സാങ്കേതിക തകരാർ പരിഹരിച്ച് സ്റ്റാർലൈനർ പേടകം ആളില്ലാതെ കഴിഞ്ഞയാഴ്ച ഭൂമിയിൽ തിരിച്ചെത്തിയിരുന്നു.