സർവേയിൽ പങ്കെടുത്ത മുതിർന്നവരിൽ പകുതിയിലേറെപ്പേരും കമലയെ ഇഷ്ടപ്പെടുന്നവരാണ്. കമലയുടെ ജനപ്രീതി വർധിക്കുമ്പോൾ ട്രംപിനെക്കുറിച്ചുള്ള ജനങ്ങൾക്കിടയിലെ മതിപ്പിൽ വർധനയുണ്ടാകുന്നില്ല.
കറുത്ത വംശജയും ഏഷ്യൻ-അമേരിക്കനുമായ കമല തങ്ങളുടെ സാംസ്കാരിക സ്വത്വം ട്രംപിനേക്കാൾ കൂടുതലായി പ്രതിഫലിപ്പിക്കുമെന്നാണ് ഏഷ്യൻ-അമേരിക്കൻ വിഭാഗം കരുതുന്നത്.
സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേരും ഈ അഭിപ്രായം പങ്കുവച്ചപ്പോൾ പത്തിലൊന്നാണ് ട്രംപിനെ ഇക്കാര്യത്തിൽ അനുകൂലിച്ചത്.