ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കാനഡയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ഇവാന് ജെര്കോവിക് ഉദ്ഘാടനം ചെയ്യും.
എഡ്മണ്ടന് ആര്‍ച്ച്ബിഷപ് റിച്ചാര്‍ഡ് വില്യം സ്മിത്ത് ലോഗപ്രകാശനം നിര്‍വഹിക്കും. വികാരി ജനറാൾ ഫാ. പത്രോസ് ചമ്പക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിക്കു നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാന വര്‍ഷ പ്രഖ്യാപനം മാര്‍ ജോസ് കല്ലുവേലില്‍ നടത്തും. നിരവധി പദ്ധതികളാണ് രൂപത ദശവത്സരാഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.