തീർഥാടനത്തിന്റെ പേരിൽ സൗദിയിലേക്ക് യാചകർ പോകുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് മതകാര്യ വകുപ്പ് ആവശ്യപ്പെട്ടു.
അതേസമയം, സൗദി അറേബ്യയിലേക്ക് യാചകരെ കയറ്റിവിടുന്ന മാഫിയയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി സ്ഥാനപതി നവാസ് ബിൻ സെയ്ദ് അഹമ്മദ് അൽ മാൽക്കിയുമായുള്ള കൂടിക്കാഴ്ചയിൽ പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ഉറപ്പുനൽകി.