തുടർന്ന് രണ്ടാം മുൻഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. ജനക വിമുക്തി പെരമുനയുടെ രാഷ്ട്രീയസഖ്യമായ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സ്ഥാനാർഥിയായ ദിസനായകെ എസ്ജെബി സ്ഥാനാർഥി സജിത് പ്രേമദാസയെയാണ് പരാജയപ്പെടുത്തിയത്.
പാർലമെന്റ് രണ്ടു ദിവസത്തിനകം പിരിച്ചുവിടുമെന്ന് ഇന്നലെ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. നവംബറിൽ പാർലമെന്ററി തെരഞ്ഞെടുപ്പ് നടക്കും. പാർലമെന്റ് പിരിച്ചുവിട്ട് 52 മുതൽ 66 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഉന്നത തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ ശ്രീ രത്നായകെ പറഞ്ഞു.
ഗുണവർധന രാജിവച്ചു അനുര കുമാര ദിസനായകെ പ്രസിഡന്റായി അധികാരമേൽക്കുന്നതിനു മുന്പ് പ്രധാനമന്ത്രി ദിനേശ് ഗുണവർധന രാജിവച്ചു. അധികാരമാറ്റത്തിന്റെ ഭാഗമായാണ് രാജി. 2022 ജൂലൈ മുതൽ ഗുണവർധന പ്രധാനമന്ത്രിയാണ്.