പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് തങ്ങൾക്ക് ടെക്സ്റ്റ്, വോയ്സ് മെസേജുകൾ ലഭിച്ചതായി തെക്കൻ ലെബനനിലെ ജനങ്ങൾ പറയുന്നു. ഫോൺ സന്ദേശം തന്റെ ഓഫീസിനും ലഭിച്ചതായി ലബനൻ ഇൻഫർമേഷൻ മന്ത്രിയും പറഞ്ഞു.
തെക്കൻ മേഖലയിലെ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തിയാൽ മതിയെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ് എത്തുന്നവർക്കായി തയാറായിരിക്കാനും ആശുപത്രികൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. പ്രദേശത്തെ സ്കൂളുകൾക്കു സർക്കാർ അവധി നൽകിയിട്ടുണ്ട്.