28ന് മാർപാപ്പ ലുവെയ്ൻ നഗരത്തിലേക്കു പോകും.
മെത്രാന്മാർ, വൈദികർ, സമർപ്പിതർ, വൈദികാർഥികൾ, അജപാലനപ്രവർത്തകർ എന്നിവരുമായുള്ള കൂടിക്കാഴ്ച, ലുവെയ്ൻ കത്തോലിക്ക സർവകലാശാല വിദ്യാർഥികളുമായും അധ്യാപകരുമായുള്ള കൂടിക്കാഴ്ച, ഈശോസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് അന്നത്തെ പരിപാടികൾ.
29ന് ബ്രസൽസിലെ കിംഗ് ബൗദൊവിൻ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. അന്ന് ഉച്ചകഴിഞ്ഞ് മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങും.