ചേ​ർ​പ്പ്: ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത​വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം. പ​ഴ​യേ​ട​ത്ത് മ​ന​യ്ക്ക​ൽ ശ​ങ്ക​ര​ൻ​ന​മ്പൂ​തി​രി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

ഇ​വ​ർ വി​ദേ​ശ​ത്താ​ണ്. ടോ​ർ​ച്ചി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ബാ​ഗും കോ​ട്ടും മു​ഖ​മൂ​ടി​യും ഹെ​ൽ​മ​റ്റും ധ​രി​ച്ചെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ന് മോ​ഷ​ണം​ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. വീ​ടി​ന്‍റെ​മു​ന്നി​ലെ സി​സി​ടി​വി കാ​മ​റ​ക​ള്‌ മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്തു. ക​ഴി​ഞ്ഞ 17ന് ​രാ​ത്രി​യാ​ണ് മോ​ഷ​ണ​ശ്ര​മം​ന​ട​ന്ന​തെ​ന്ന് സി​സി​സി​ടി​വി യി​ലൂ​ടെ വ്യ​ക്ത​മാ​യി. സ​മീ​പ​ത്തെ പ​ടി​ഞ്ഞാ​ട്ടു​മു​റി സെ​ന്‍റ​റി​ലെ സ്വ​കാ​ര്യ കു​റി​ക്ക​മ്പ​നി​യി​ലും ഈ ​ദി​വ​സം മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. വീ​ട്ടി​ൽ ചേ​ർ​പ്പ് പോ​ലീ​സെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധ​ന​ന​ട​ത്തി.