സൗജന്യ ആംബുലൻസ് സർവീസ് ഉദ്ഘാടനം
1489423
Monday, December 23, 2024 4:15 AM IST
കോലഴി: നിർധനരായ കാൻസർ, കിഡ്നി രോഗികൾക്ക് യാത്രയൊരുക്കാൻ ധന്യൻ അഗസ്റ്റിൻ ജോണ് ഊക്കൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മരിയ ഭവൻ ജനറലേറ്റിൽ നിർവഹിച്ചു.
ഫാ. അനീഷ് കുത്തൂർ, മദർ ജനറൽ സിസ്റ്റർ റിൻസി സിഎസ് സി, കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, ഏഴാം വാർഡ് മെംബർ അഭിരാമി സുരേഷ്, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വെണ്മ സിഎസ് സി എന്നിവർ പങ്കെടുത്തു. ആംബുലൻസ് സർവീസിനായി 9188112839 എന്ന നന്പറിൽ വിളിക്കാം.