എടതിരിഞ്ഞി വില്ലേജില്‍ ഫെയര്‍ വാല്യു അദാലത്തിന്റെ പേരില്‍ നടക്കുന്നത് കൊള്ള: കോണ്‍ഗ്രസ്
1489419
Monday, December 23, 2024 4:15 AM IST
പടിയൂര്‍: എടതിരിഞ്ഞി വില്ലേജില്‍ ഭൂമിയുടെ ന്യായവില കുറയ്ക്കുന്ന അദാലത്തിന്റെ പേരില്‍ വന്‍ കൊള്ളയാണ് നടത്തുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
വില്ലേജില്‍ ഭൂമിക്ക് ഒരു ആറിന് (രണ്ടര സെന്റ്) 19,8,5000 രൂപയാണ് ന്യായവില സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ക്കറ്റ് വിലയിലും പലമടങ്ങ് ഫെയര്‍ വാല്യു ഉയര്‍ന്നു. ഇതു പരിഹരിക്കാന്‍ ജനുവരിയില്‍ നടത്തുന്ന അദാലത്തിലേക്ക് നിശ്ചിത ഫോമിലുള്ള അപേക്ഷ 150 രൂപയുടെ സ്റ്റാന്പ് ഒട്ടിച്ച് ഇന്നും നാളെയും മറ്റന്നാളും നേരിട്ട് നല്‍കണമെന്നാണ് മുകുന്ദപുരം തഹസില്‍ദാര്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്.
എന്നാല്‍ വില്ലേജിലെ മൊത്തം ഭൂവുടമകളും കാലങ്ങളായി നേരിടുന്ന പ്രശ്നം വകുപ്പുമന്ത്രി ഇടപെട്ട് ഉത്തരവിറക്കി പരിഹരിക്കേണ്ടതിനു പകരം ഏതാനും ഭൂവുടമകളുടെ വിഷയം മാത്രമായി കാണുകയാണ്.
വിഷയത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റ്് എ.ഐ. സിദ്ധാര്ഥന് അധ്യക്ഷത വഹിച്ചു.
കെ.കെ. ഷൗക്കത്തലി, ഒ.എന്‍. ഹരിദാസ്, കെ.ആര്. പ്രഭാകരന്, സി.എം. ഉണ്ണിക്കൃഷ്ണന്, ടി.ഡി. ദശോബ്, കെ.ഐ. റഷീദ്, ഗാലിബ്, ഇ.ഒ. ജോര്‍ജ്, ഷെഫീഖ്, എം.സി. നീലാംബരന്‍, സുനന്ദ ശേഖര്‍, ബേബി സത്യന്, സതി പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.