നാടെങ്ങും ക്രിസ്മസ് ആഘോഷങ്ങള്‍
1489425
Monday, December 23, 2024 4:15 AM IST
പെരിങ്ങണ്ടൂർ പോപ്പ് ജോണ്‍പോൾ പീസ് ഹോം
അത്താണി: പെരിങ്ങണ്ടൂർ പോപ്പ് ജോണ്‍പോൾ പീസ് ഹോമിലെ അന്തേവാസികൾക്കായി ബേത്ലഹേം 2024 ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പുൽക്കൂട് പ്രകാശനംചെയ്ത് ഉദ്ഘാടനംചെയ്തു.
സിസ്റ്റർമാരുടെ ക്രിസ്മസ് ഗാനങ്ങളോടെ ആരംഭിച്ച പരിപാടിയിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, കൗണ്‍സിലർ മധു അന്പലപുരം, വിദേശത്തുനിന്ന് എത്തിയ ഫാ. പോപ്പഷ, ഫാ. ജോബി കടപ്പൂരാൻ, ഫാ. ഡീജൻ ചക്കാലക്കൽ, സുപ്പീരിയർ സിസ്റ്റർ ആലീസ് പഴേവീട്ടിൽ, ഡയറക്ടർ ഫാ. ജോണ്സണ് ചാലിശേരി, ഫാ. ജോണ്സണ് അന്തിക്കാട്ട്, സിസ്റ്റർ റോസ് മേരി എന്നിവർ പ്രസംഗിച്ചു.
അതിരൂപത ലോഗോസ് ക്വിസിൽ അഞ്ചാം റാങ്കും അത്താണി ഇടവകയിൽ ഒന്നാം സ്ഥാനവും നേടിയ മഞ്ജുവിനെ അവാർഡ് നൽകി ആദരിച്ചു.
ഗ്രെയസ് ഹോം, പീസ് ഹോം, മേഴസി ഹോം എന്നിവിടങ്ങളിലെ അന്തേവാസികളുടെ ബോണ്‍നത്താലെ ഡാൻസും കരോൾ ഗാനങ്ങളും പരിപാടിക്കു മാറ്റുകൂട്ടി.
ആകാശപ്പറവകളുടെ തറവാട്ടിലേക്ക് സമ്മാനം
ചിറളയം: ചെന്നായ്പാറ ആകാശപ്പറവകളുടെ തറവാട്ടിലേക്ക് ക്രിസ്മസ് സമ്മാനവുമായി ചിറളയം എച്ച്സിസിജിയുപി സ്കൂൾ. ജില്ല ഡെപ്യൂട്ടി ഡയറക്ടർ അജിതകുമാരി, എച്ച്സിസിജി യുപി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ അൻസ ജോസ്, അധ്യാപകർ എന്നിവർ അവിടുത്തെ അന്തേവാസികളെ സന്ദർശിച്ച് ക്രിസ്മസ് ആശംസകൾനേർന്നു. കൂടാതെ ക്രിസ്മസിനോട് അനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളും കേക്കുകളും നൽകി സന്തോഷം പങ്കുവച്ചു.
100 അമ്മമാർക്ക് പെൻഷൻനൽകി ക്രിസ്മസ് കൂട്ടായ്മ
ഗുരുവായൂർ: കാരുണ്യസംഘടനയായ സുകൃതം തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ 100 അമ്മാർക്ക് പെൻഷൻ വിതരണംചെയ്ത് ക്രിസ്മസ് ജീവകാരുണ്യ
കൂട്ടായ്മനടത്തി. കൂട്ടായ്മ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. ഗുരുവായൂർ എസ്എച്ച ഒ സി. പ്രേമാനന്ദകൃഷ്ണൻ മുഖ്യാതിഥിയായി. സുകൃതം പ്രസിഡന്റ് സ്റ്റീഫൻ ജോസ് അധ്യക്ഷനായി. സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. പ്രിന്റോ കുളങ്ങര സന്ദേശംനൽകി.
അമ്മമാർക്ക് പലവ്യജ്ഞനകിറ്റ്, കേക്ക്, പുതപ്പ്, വസ്ത്രം എന്നിവയും വിതരണംചെയ്തു. കൗൺസിലർ ദീപ ബാബു, മാധ്യമപ്രവർത്തകൻ ലിജിത്ത് തരകൻ, പ്രവാസി വ്യവസായി ഡോ. നിക്കോളാസ് വടക്കേത്തല, മുൻ നഗരസഭ ചെയർമാൻ മേഴ്സി ജോയ്, ബാലൻ വാറണാട്ട്, സി.ഡി. ജോൺസൺ എന്നിവർ പ്രസംഗിച്ചു.
നഗരവീഥികളെ ചുവപ്പണിയിച്ച് കരോള്‍ ഘോഷയാത്ര
ചാവക്കാട്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപൽ തീർഥകേന്ദ്രത്തിൽനിന്ന് ചാവക്കാട്ടേയ്ക്ക് കരോൾ പ്രയാണം നടത്തി.
തുടർന്ന് പരിപാടികൾ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്തു.
ആർച്ച് പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷനായിരുന്നു. നഗരസഭാചെയർപേഴ്സൺ ഷീജ പ്രശാന്ത്, തീർഥകേന്ദ്രം സഹവികാരി ഫാ. ഡെറിൻ അരിമ്പൂർ എന്നിവർ പ്രസംഗിച്ചു.
കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽനടന്ന ഘോഷയാത്രയിൽ ടാബ്ലോ, കരാൾ നൃത്തം, ക്രിസ്മസ് പാപ്പകൾ അണിനിരന്നു. ട്രസ്റ്റിമാരായ സേവ്യർ വാകയിൽ, ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, പി.എ. ഹൈസൺ, കൺവീനർ കെ.ജെ. പോൾ, കേന്ദ്ര സമിതി കൺവീനർ സി.ഡി. ലോറൻസ്, സെക്രട്ടറിമാരായ ബിജു ആന്റോ, ബിനു താണിക്കൽ തുടങ്ങിയവർ നേതൃത്വംനൽകി.
ക്രിസ്മസ് പാപ്പമാര്‍ അണിനിരന്നു
കേച്ചേരി: തലക്കോട്ടുകര അസീസി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. ഡോ. സിസ്റ്റർ ക്രിസ് എംഎസ്ജെ സന്ദേശം നൽകി. ആഘോഷത്തിനു മാറ്റുകൂട്ടാൻ ക്രിസ്മസ് പാപ്പമാരും അണിനിരന്നു.
സ്കൂൾ മാനേജർ സിസ്റ്റർ സെലിൻ ജോസഫ്, പ്രിൻസിപ്പൽ സിസ്റ്റർ ഷാന്റി ജോസഫ്, വിദ്യാർഥികളായ ശ്രദ്ധ സുഭാഷ്, ജോഷ്വ ജെയ്സണ്‍, എം.എഫ്. ഡെൽവിയ, തനിഷ്ക രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
കരോള്‍ ഘോഷയാത്ര
വെള്ളാറ്റഞ്ഞൂർ: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വെള്ളാറ്റഞ്ഞൂർ പരിശുദ്ധ ഫാത്തിമ മാതാ പള്ളിയിൽ കരോള്‍ ഘോഷയാത്ര നടത്തി.
നൂറുകണക്കിന് പാപ്പമാർ അണിനിരന്നു. ടാബ്ലോയും, കാരോൾഗാന നൃത്തവും അരങ്ങേറി. വികാരി ഫാ. സൈമൺ തേർമഠം, ജോളി കൊള്ളുന്നൂർ, കെ.ജെ. ജോൺസൻ, ബാബു ചിരിയങ്കണ്ടത്ത് തുടങ്ങിയവർ നേതൃത്വംനൽകി.
കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റി
തൃശൂർ: കോൺഗ്രസ് സേവാദൾ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സേവാദൾ 101-ാം ജന്മദിനവും ക്രിസ്മസ് - ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു. ജില്ലാപ്രസിഡന്റ് പി. ഡി. റപ്പായി അധ്യക്ഷതവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി ഉദ്ഘാടനം ചെചെയ്തു. മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണംനടത്തി. സംസ്ഥാന ഭാരവാഹികളായ പ്രകാശൻ, ബദ്ര പ്രസാദ്, ബാബു ജോസഫ്, ടി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ ബ്ലോക്ക് ഭാരവാഹികളായി സംസ്ഥാന കമ്മിറ്റി നാമനിര്‍ദേശംചെയ്ത ഉല്ലാസ്, ടി.ജെ. ജോസഫ്, സത്യൻ, സോണി സഖറിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.