കൊ​ടു​ങ്ങ​ല്ലൂ​ർ: മു​സിരി​സ് ജ​ലോ​ത്സ​വ​ത്തി​ൽ എ​ ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ൽ ടിബിസി ​കൊ​ച്ചി​ൻ ടൗ​ൺ ക്ല​ബി​ന്‍റെ ​പു​ത്ത​ൻ​പ​റ​മ്പി​ൽ വ​ള്ളം ജേ​താ​ക്ക​ളാ​യി. ബി​ ഗ്രേ​ഡ് വി​ഭാ​ഗ​ത്തിൽ പു​ന​ർ​ജ​നി​ വ​ട​ക്കും​പു​റം ക്ല​ബ്ബി​ന്‍റെ വ​ട​ക്കും​പു​റം വ​ള്ളം ജേ​താ​ക്ക​ളാ​യി. പുത്ത​ൻ​പ​റ​മ്പി​ൽ വ​ള്ള​ത്തി​ന്‍റെ ക്യാ​പ്റ്റൻ ജോ​ണി പു​ത്തേ​ഴ​ത്തി​ന് വി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും വ​ട​ക്കും​പു​റം വ​ള്ളം തു​ഴ​ഞ്ഞ​ഫ്ര​ണ്ട്സ് വ​ട​ക്കും പു​റ​ത്തി​ന് കെ.​ഡി. കു​ഞ്ഞ​പ്പ​ൻ മെ​മ്മോ​റി​യി​ൽ ട്രോ​ഫി​യും ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ​സ​മ്മാ​നി​ച്ചു.

എ ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ൽ ഗോ​തു​രു​ത്ത് ജ​ല​കാ​യി​ക സ​മി​തി​യു​ടെ ഗോ​തു​രു​ത്ത് പു​ത്ര​ൻ ര​ണ്ടാംസ്ഥാ​നം നേ​ടി. ബി ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ൽ ടിബിബിസിയു​ടെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​നാണു ര​ണ്ടാംസ്ഥാ​ന​ം.

മു​സി​രി​സ് ബോ​ട്ട് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മു​സി​രി​സ് ജ​ലോ​ത്സ​വം ബെ​ന്നി ബഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​.ആ​ർ​. സു​നി​ൽ​കു​മാ​ർ എം​എ​ൽഎ ​അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌സ​ൺ ടി.കെ. ഗീ​ത, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പി.പി. ര​ഘു​നാ​ഥ്, ഒ​.സി. ജോ​സ​ഫ്, കെ.​എ​സ്. വി​നോ​ദ്, സി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.എ​സ്. സ​ജീ​വ​ൻ, കെ.ജി. ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്രസം​ഗിച്ചു.