ചാ​ല​ക്കു​ടി: മാ​ന​വ​സം​സ്കൃ​തി താ​ലൂ​ക്ക് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ. ​ക​രു​ണാ​ക​ര​ൻ, പി.ടി. തോ​മ​സ് സ്മൃ​തി സം​ഗ​മം ന​ട​ത്തി. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷോ​ൺ പ​ല്ലി​ശേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ എംഎ​ൽഎ ​കെ.എ​ൻ.എ. ​ഖാ​ദ​ർ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ വി​ദ്യാ​ഭാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എം.എം. അ​നി​ൽ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേണു ക​ണ്ടരു​മ​ഠ​ത്തി​ൽ, സി.​ജി. ബാ​ല​ച​ന്ദ്ര​ൻ, ഒ. ​എ​സ്. ച​ന്ദ്ര​ൻ, ജെ​യിം​സ് പോ​ൾ, വി.​ഒ. പൈ​ല​പ്പ​ൻ, എം.​ടി. ഡേ​വീ​സ് , ആ​ൻ സെ​ബാ​സ്റ്റ്യ​ൻ, എ​സ്.കെ. ​ഹാ​രി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​വ എ​ഴു​ത്തു​കാ​രി അ​ലി​ന അ​ന​ബെ​ല്ലി​യെ ആ​ദ​രി​ച്ചു.