ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ
1489294
Sunday, December 22, 2024 11:09 PM IST
ചേർപ്പ്: ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. ചൊവ്വൂർ സിറാമിക്സ് റോഡിൽ മണത്തുപറമ്പിൽ രാമൻകുട്ടി(70)യുടെ മൃതദേഹമാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്. മൂന്നുദിവസത്തെ പഴക്കമുണ്ട്.
വീടിനുമുന്നിലെ വൈദ്യുതി ബൾബ് കത്തിക്കിടക്കുന്നതും വാതിൽ തുറന്നുകിടക്കുന്നതും കണ്ട് സംശയംതോന്നിയ നാട്ടുകാർ ചേർപ്പ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വീട്ടുമുറിയിൽ മൃതദേഹം കണ്ടെത്തി. കുറച്ചുദിവസമായി ഭാര്യ മകളുടെ വീട്ടിലായിരുന്നതിനാൽ ഇയാൾ ഒറ്റയ്ക്കായിരുന്നു. പോലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി.
സംസ്കാരം ഇന്ന് നടക്കും. ചൊവ്വൂർ സിറാമിക്സ് ഓട്ടുകമ്പനിയിലെ മുൻ മാനേജറാണ്. ഭാര്യ: മണി. മകൾ: ഉത്തര. മരുമകൻ: പ്രവീൺ.