മൂന്നുപീടികയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
1489420
Monday, December 23, 2024 4:15 AM IST
മൂന്നുപീടിക: കയ്പമംഗലം മൂന്നുപീടികയിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി.
കൊടുങ്ങല്ലൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപും സംഘവും ചേർന്നാണ് ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചുള്ള പരിശോധനയിൽ മൂന്നുപീടിക മാർക്കറ്റിൽ കാടുപിടിച്ചു കിടക്കുന്ന ഭാഗത്തുനിന്നും 125 സെൻറീമീറ്ററും 105 സെന്റീമീറ്ററും നീളമുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.
കഞ്ചാവ് ചെടികൾ മൂന്നുപീടിക മാർക്കറ്റിൽ വളരുവാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.വി. മോയിഷ്, കെ.എസ്. മന്മഥൻ സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ വിനായക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.ഒ. സുമി, ഡ്രൈവർ കെ.വിൽസൺ എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.