സി.​ജി. ജി​ജാ​സ​ൽ

തൃ​ശൂ​ർ: കാ​ട്ടി​ൽ തു​ള്ളി​ച്ചാ​ടി ന​ട​ക്കു​ന്ന മാ​ൻ​പേ​ട​യാ​ണു മ​ന​സ് കീ​ഴ​ട​ക്കു​ന്ന​തെ​ങ്കി​ൽ ക്രി​സ്മ​സ് വി​പ​ണി​യി​ൽ അ​ല​ങ്കാ​ര ലൈ​റ്റു​ക​ളാ​ൽ തി​ള​ങ്ങു​ന്ന ക​ല​മാ​നു​ക​ളാ​ണു താ​രം. സ്വ​ർ​ണ​വ​ർ​ണ നി​റ​ങ്ങ​ളി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന മെ​റ്റ​ൽ മാ​നും പ​ല​വി​ധ ലൈ​റ്റു​ക​ളാ​ൽ മ​നോ​ഹാ​ര കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന ഫൈ​ബ​ർ മാ​നും ജീ​വ​ൻ തു​ടി​ക്കു​ന്ന മാ​ൻ​കു​ട്ടി​യും അ​ട​ക്കം പ​ല​വി​ധ മാ​നു​ക​ൾ ഇ​ടം പി​ടി​ച്ച ഈ ​ക്രി​സ്മ​സ് വി​പ​ണി​യി​ൽ മാ​നു​ക​ളെ തേ​ടി​യും അ​വ​യു​ടെ ചി​ത്രം കാ​മ​റ​യി​ൽ പ​ക​ർ​ത്താ​നും നി​ര​വ​ധി​പ്പേ​രാ​ണ് എ​ത്തു​ന്ന​ത്.

നാ​ല​ടി വ​ലി​പ്പ​മു​ള്ള ഗോ​ൾ​ഡ​ൻ മാ​നി​നു 4,500 രൂ​പ​യാ​ണ് വി​ല വ​രു​ന്ന​ത്. ഇ​വ​യി​ൽ വാം ​ലൈ​റ്റു​ക​ൾ കൂ​ടി പ്ര​കാ​ശി​ക്കു​ന്ന​തോ​ടെ സ്വ​ർ​ണ​മേ​നി കൂ​ടു​ത​ൽ അ​ഴ​ക് വി​ട​ർ​ത്തും. ഏ​ഴ​ഴ​കു​ള്ള നി​റ​ങ്ങ​ളി​ൽ വ​ർ​ണ​വി​സ്മ​യം ഒ​രു​ക്കു​ന്ന ഫൈ​ബ​ർ മാ​നു​ക​ളെ അ​തി​രു​ക​ൾ​താ​ണ്ടി ബോം​ബെ​യി​ൽ​നി​ന്നാ​ണ് എ​ത്തി​ക്കു​ന്ന​ത്. ഡ​യ​മ​ണ്ട് ക​ട്ടു​ക​ൾ നി​റ​ഞ്ഞ ശ​രീ​ര​ത്തി​ന് അ​ക​ത്തു​നി​ന്നും ലൈ​റ്റു​ക​ൾ പ്ര​കാ​ശി​ക്കു​ന്പോ​ൾ ആ​രും ക​ണ്ണി​മ​യ്ക്കാ​തെ നോ​ക്കും.

വി​ല​യു​ടെ കാ​ര്യ​ത്തി​ൽ അ​ല്പം മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന ഇ​വ​യ്ക്ക് 8,650 ന​ൽ​ക​ണം. ഇ​വ​യ്ക്കു​പു​റ​മെ വ്യ​ത്യ​സ്ത തു​ണി​ക​ളി​ൽ തീ​ർ​ത്ത വ​ലു​തും ചെ​റു​തു​മാ​യ മാ​നു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. കൂ​ട്ട​ത്തി​ൽ വി​വി​ധ​ത​രം സ്നോ​മാ​നും ക്രി​സ്മ​സ് പാ​പ്പാ​മാ​രു​ടെ ബൊ​മ്മ​ക​ളും വി​പ​ണി​യി​ൽ ക്രി​ സ്മ​സ് ആ​വേ​ശം നി​റ​യ്ക്കു​ന്നു​ ണ്ട്. ക്രി​സ്മ​സ് പാ​പ്പ​മാ​രു​ടെ ബൊ​മ്മ​ക​ൾ​ക്ക് 120 മു​ത​ൽ 750 രൂ​പ വ​രെ​യാ​ണ് വി​ല വ​രു​ന്ന​ത്. സ്നോ ​മാ​ൻ ഒ​ര​ടി, ര​ണ്ട​ടി, മൂ​ന്ന​ടി വ​ലി​പ്പം ഉ​ള്ള​വ​യ്ക്ക് 3,450, 4,500, 5,800 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.