നവതിയോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
1489415
Monday, December 23, 2024 4:15 AM IST
ചൗക്ക: സെന്റ്് മേരീസ് ലൂർദ് മാത പള്ളി നവതിയുടെയും മരിയൻ ചാരിറ്റി ട്രസ്റ്റിന്റെ പത്താം വാർഷികത്തിന്റെയും ഭാഗമായി അമല മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാ ആന്റോ കരിപ്പായി അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായി. അമല മെഡിക്കൽ കോളജ് ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലഡ് ഡോണേഷൻ ക്യാമ്പും കിഡ്നി ടെസ്റ്റും ഉണ്ടായിരുന്നു.
മരിയൻ ചാരിറ്റി പ്രസിഡന്റ് ഷാജു ഉദിനിപറമ്പൻ, കോടശേരി പഞ്ചായത്ത് പ്രസിഡന്റ്് കെ.പി. ജെയിംസ്, ഫാ. അഖിൽ നെല്ലിശേരി, മദർ സുപ്പീരിയർ സിസ്റ്റർ. ലൈസാ, സിസ്റ്റർ നിത്യ, സുനന്ദ നാരായണൻ, കെ.കെ. സരസ്വതി, ജോയ് ചാമവളപ്പിൽ, ശകുന്തള വത്സൻ എന്നിവർ പ്രസംഗിച്ചു. സിജു വടക്കുമ്പാടൻ ,ഷൈജു പുത്തൻപുരക്കൽ, ജോസ് മണവാളൻ, മത്തായി കാനംകുടം, റോയ് പൗലോസ്, വിൻസെന്റ് കണ്ണമ്പുഴ, ജോയ് ഉദിനിപറമ്പൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.