സ്കൂട്ടറിൽ കാർ ഇടിച്ച് ഗൃഹനാഥൻ മരിച്ചു
1489293
Sunday, December 22, 2024 11:09 PM IST
പുന്നയൂർക്കുളം: ദേശിയപാത പാലപ്പെട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചെറായി കുലവത്ര വീട്ടിൽ രാജൻ(58)മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെയാണ് പാലപ്പെട്ടി ക്ഷേത്രത്തിനു സമീപം രാജൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം ഉണ്ടായത്,ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പെരുന്പടപ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു, ഇന്ന് പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്കാരം ഇന്ന് നടത്തും. ഭാര്യ: ഷൈല. മക്കൾ: രാജേഷ് (ബസ് കണ്ടക്ടർ), അജീഷ്, അഞ്ജു. മരുമക്കൾ: വിപിൻ (കുവൈറ്റ്), നീതു (അധ്യാപിക, ജിഎംഎം എൽപി സ്കൂൾ, എമംഗലം).