തൃശൂർ അതിരൂപതയില്നിന്ന് 31 നവവൈദികര്
1489422
Monday, December 23, 2024 4:15 AM IST
തൃശൂർ: തൃശൂർ അതിരൂപതയ് ക്കുവേണ്ടി 16 ഡീക്കൻമാരും വിവിധ സന്യസ്തസഭകള്ക്കുവേണ്ടി 15 ഡീക്കൻമാരും 26 മുതൽ 31 വരെയുള്ള തീയതികളിൽ തിരുപ്പട്ടം സ്വീകരിക്കും.
26ന് രാവിലെ ഒന്പതിന് പാവറട്ടി ഇടവകാംഗം ബ്രിൽവിൻ ഒലക്കേങ്കിൽ തിരുപ്പട്ടം സ്വീകരിക്കും. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കാർമികനാകും. ജോസഫ് ലിയോ - റീന ദന്പതികളുടെ മകനാണ്. ഉച്ചകഴിഞ്ഞു രണ്ടിന് പുല്ലഴി ഇടവകാംഗം ക്ലിൻസൺ കാട്ടിപ്പറന്പൻ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിന്റെ കൈവയ്പിലൂടെ പൗരോഹിത്യം സ്വീകരിക്കും. ജോസ് - ഷീല ദന്പതികളുടെ മകനാണ്.
27നു രാവിലെ ഒന്പതിന് കരുമത്ര ഇടവകാംഗം ക്ലിന്റ് പാണേങ്ങാടൻ മാർ ആൻഡ്രൂസ് താഴത്തിൽനിന്നു തിരുപ്പട്ടം സ്വീകരിക്കും. ഔസേപ്പ് - അൽഫോൻസ ദന്പതികളുടെ മകനാണ്. അന്നുതന്നെ രാവിലെ ഒന്പതിനു തൃശൂർ ലൂർദ് കത്തീഡ്രൽ ഇടവകാംഗം ക്രിസ്റ്റോ മഞ്ഞളി തിരുപ്പട്ടം സ്വീകരിക്കും. മാർ ടോണി നീലങ്കാവിലാണു കാർമികൻ. ബെർളി - പ്രിൻസി ദന്പതികളുടെ മകനാണ് ക്രിസ്റ്റോ.
28ന് പുറനാട്ടുകര ഇടവകാംഗങ്ങളായ അഞ്ചുപേരുടെ തിരുപ്പട്ടസ്വീകരണം നടക്കും. രാവിലെ ഒന്പതിനു തിരുക്കർമങ്ങൾ ആരംഭിക്കും. ഡീക്കൻമാരായ ജാക്സൻ തെക്കേക്കര, ആൽവിൻ പട്ട്യേക്കൽ, ജീസ് അക്കരപട്ട്യേക്കൽ, ലിൻസണ് അക്കരപ്പറന്പിൽ എന്നിവർ മാർ ആൻഡ്രൂസ് താഴത്തിൽനിന്നും, ഡീക്കൽ ആൽബിൻ വടുക്കൂട്ട് ബാലസോർ രൂപത മെത്രാൻ മാർ വർഗീസ് തോട്ടംകരയിൽനിന്നുമാണ് കൈവയ്പുശുശ്രൂഷവഴി തിരുപ്പട്ടമേൽക്കുന്നത്. ടോണി - റീന ദന്പതികളുടെ മകനാണ് ജാക്സൻ തെക്കേക്കര. വർഗീസ് - ആനി ദന്പതികളുടെ മകനാണ് ആൽവിൻ. ഷാജൻ-ജാൻസി ദന്പതികളുടെ മകനാണ് ജീസ്. പോൾസണ്-ലീന ദന്പതികളുടെ മകനാണ് ലിൻസണ്. ആൽബിൻ ഔസേപ്പ് - വിഞ്ചൻസ ദന്പതികളുടെ മകനാണ്.
28നു രാവിലെ ഒന്പതിന് ഭരത ഇടവകാംഗം തേജസ് കുന്നപ്പിള്ളിൽ തിരുപ്പട്ടം സ്വീകരിക്കും. മാർ ടോണി നീലങ്കാവിൽ കാർമികത്വം വഹിക്കും. ജോൺസൺ - റെജി ദന്പതികളുടെ മകനാണ്. ഉച്ചകഴിഞ്ഞു രണ്ടിന് തങ്ങാലൂർ ഇടവകാംഗം സാൽവിൻ കണ്ണനായ്ക്കൽ മാർ ആൻഡ്രൂസ് താഴത്തിൽനിന്നു തിരുപ്പട്ടം സ്വീകരിക്കും. വർഗീസ് - റോസി ദന്പതികളുടെ മകനാണ്.
28നുതന്നെ ഉച്ചകഴിഞ്ഞു രണ്ടിന് വെട്ടുകാട് ഇടവകാംഗങ്ങളും സഹോദരങ്ങളുമായ രണ്ടുപേരുടെ തിരുപ്പട്ടസ്വീകരണം നടക്കും. പ്രിൻസ് ചെറുതാണിക്കൽ, ഫ്രാങ്കോ ഫ്രോണിസ് ചെറുതാണിക്കൽ എന്നിവർ മാർ ടോണി നീലങ്കാവിലിന്റെ കൈവയ് പുശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിക്കും. തോമസ് - വത്സ ദന്പതികളുടെ മക്കളാണ് പ്രിൻസും ഫ്രാങ്കോ ഫ്രോണിസും.
30ന് രാവിലെ ഒന്പതിന് ആന്പക്കാട് ഇടവകാംഗം ജോഫിൻ അക്കരപട്ട്യേക്കലിന്റെ തിരുപ്പട്ടസ്വീകരണം നടക്കും. മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിക്കും. സ്റ്റെഫാൻ - ജോയ്സി ദന്പതികളുടെ മകനാണ് ജോഫിൻ. അന്നുതന്നെ ഉച്ചകഴിഞ്ഞു രണ്ടിന് പേരകം ഇടവകാംഗം ജീസ്മോൻ ചെമ്മണ്ണൂർ മാർ ടോണി നീലങ്കാവിലിൽനിന്നു തിരുപ്പട്ടം സ്വീകരിക്കും. ജോസ് - ലില്ലി ദന്പതികളുടെ മകനാണ് ജീസ്മോൻ. അന്നുതന്നെ ഉച്ചകഴിഞ്ഞു രണ്ടിന് മണ്ണുത്തി ഇടവകാംഗം ലിവിൻ കുരുതുകുളങ്ങര കൂള മാർ ടോണി നീലങ്കാവി ലിൽ നിന്നു പൗരോഹിത്യം സ്വീകരിക്കും. പൗലോസ് - ജെസി ദന്പതികളുടെ മകനാണ് ലിവിൻ.
31ന് ഉച്ചകഴിഞ്ഞു രണ്ടിന് പെരിങ്ങോട്ടുകര ഇടവകാംഗം അജിൽ മാങ്ങൻ തിരുപ്പട്ടം സ്വീകരിക്കും. തിരുക്കർമങ്ങൾക്കു മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും. ജോൺസൺ - ലില്ലി ദന്പതികളുടെ മകനാണ് അജിൽ.
************************
ഒന്പതു ഡീക്കൻമാരാണ് സിഎംഐ സഭയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കുന്നത്. 26ന് ഉച്ചകഴിഞ്ഞു രണ്ടിന് ചാഴൂർ ഇടവകാംഗം ഷിജോ തറയിലിന്റെ പൗരോഹിത്യസ്വീകരണം ചാഴൂർ സെന്റ് മേരീസ് പള്ളിയിൽ നടക്കും. മാർ ടോണി നീലങ്കാവിൽ കാർമികനാകും.
28ന് രാവിലെ ഒന്പതിനു ചേർപ്പ് ഇടവകാംഗങ്ങളായ വിപിൻ വിൻസൻ ഇഞ്ചോടിക്കാരനും അഖിൽ ജോസഫ് ഇഞ്ചോടിക്കാരനും ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിലിന്റെ കൈവയ്പുശുശ്രൂഷവഴി പൗരോഹിത്യം സ്വീകരിക്കും.
30ന് കോട്ടപ്പടി ഇടവകാംഗങ്ങളായ ഷെബിൻ പനയ്ക്കൽ, ജെയ്സൺ ചൊവ്വല്ലൂർ, വിബിന്റോ ചിറയത്ത് എന്നിവർ പൗരോഹിത്യം സ്വീകരിക്കും. തിരുക്കർമങ്ങൾക്കു മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിക്കും.
30നുതന്നെ മറ്റം ഇടവകാംഗം ജിനിൽ ജേക്കബ് കുത്തൂർ ബിഷപ് മാർ ജോൺ പനംതോട്ടത്തി ൽനിന്നു തിരുപ്പട്ടം സ്വീകരിക്കും.
30ന് ഉച്ചകഴിഞ്ഞു രണ്ടിന് വരാക്കര ഇടവകാംഗം ആൽവിൻ വർഗീസ് അറയ്ക്കൽ ഷിക്കാഗോ ബിഷപ് മാർ ജോയ് ആലപ്പാട്ടിന്റെ കൈവയ്പുശുശ്രൂഷ വഴി തിരുപ്പട്ടം സ്വീകരിക്കും.
ജനുവരി ഒന്നിന് മുണ്ടത്തിക്കോട് ഇടവകാംഗം ജെറിൻ ജോസ് ആലപ്പാട്ടിന്റെ പൗരോഹിത്യസ്വീകരണം നടക്കും. ക്രിസ്തുരാജ പള്ളിയിൽ രാവിലെ ഒന്പതിനുള്ള തിരുക്കർമങ്ങൾക്കു മാർ ടോണി നീലങ്കാവിൽ കാർമികത്വം വഹിക്കും.
************************
28ന് തങ്ങാലൂർ ഇടവകാംഗം നോബിൾ വടക്കേത്തല എസ് ഡിബി സഭയ്ക്കുവേണ്ടി മാർ ആൻഡ്രൂസ് താഴത്തിൽനിന്ന് തിരുപ്പട്ടം സ്വീകരിക്കും. അന്നുതന്നെ ഭരത ഇടവകാംഗം ജെറിൻ നെടുങ്ങനാൽ എംസിബിഎസ് സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. മാർ ടോണി നീലങ്കാവിൽ കാർമികനാകും.
ജനുവരി രണ്ടിന് പള്ളിക്കുന്ന് ഇടവകാംഗങ്ങളായ രണ്ടുപേരുടെ തിരുപ്പട്ട സ്വീകരണം നടക്കും. സ്റ്റിക്സൺ ജോസ് കണ്ണംപിള്ളിൽ ഒഎഫ്എം കപ്പൂച്ചിൻ സഭയ് ക്കുവേണ്ടിയും അക്ഷയ് കുന്നേൽ എംഎസ്ജെ സഭയ്ക്കുവേണ്ടി യും പൗരോഹിത്യം സ്വീകരിക്കും. മാർ ആൻഡ്രൂസ് താഴത്ത് കാർമി കത്വം വഹിക്കും.
ജനുവരി നാലിന് കുരിയച്ചിറ ഇടവകാംഗം സുമേഷ് കുരുതുകുളങ്ങര എംഐ സഭയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കും. മാർ ആൻഡ്രൂസ് താഴത്താണ് കാർമികൻ.