ചെ​ന്ത്രാ​പ്പി​ന്നി: പെ​രു​മ്പ​ട​പ്പ സെ​ന്‍റ്് ആ​ന്‍റണീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യാ​രം​ഭി​ച്ചു. ഒ​രേ​ക്ക​റോ​ളം വ​രു​ന്ന പ​ള്ളി വ​ള​പ്പി​ലാ​ണ് കൃ​ഷി​യൊ​രു​ക്കു​ന്ന​ത്.

രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ശേ​ഷം വി​കാ​രി ഫാ. ​അ​നി​ൽ പു​തു​ശേ​രി, ഫാ​. ചെ​റി​യാ​ൻ മാ​ളി​യേ​ക്ക​ൽ, എ​ട​ത്തി​രു​ത്തി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത്തി​ട​ൽ നി​ർ​വ​ഹി​ച്ചു.

കൈ​ക്കാ​ര​ന്മാ​രാ​യ അ​ന്‍റോണി​യോ ജോ​സ്, ഷെ​ല്ലി ബ്ര​ഹ്മ​കു​ളം, ഇ​ട​വ​കാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ശ്രീ​രാ​മ​ൻ ചി​റ പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പു​ലി​ക്കോ​ട്ടി​ലാ​ണ് കൃ​ഷി​ക്ക് വേ​ണ്ട സ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.