അതിരൂപത സീനിയർ സിഎൽസി വാർഷികം
1489426
Monday, December 23, 2024 4:15 AM IST
തൃശൂർ: അതിരൂപത സീനിയർ സിഎൽസി കുടുംബസംഗമം, വാർഷിക സമ്മേളനം, ക്രിസ്മസ് ആഘോഷം എന്നിവ സംഘടിപ്പിച്ചു.
പൊതുസമ്മേളനം സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനംചെയ്തു. അതിരുപത സീനിയർ സിഎൽസി പ്രസിഡന്റ് വിനേഷ് കോളങ്ങാടൻ, അസിസ്റ്റന്റ് പ്രമോട്ടർ ഫാ. സെബി വെളിയൻ, യൂത്ത് പ്രസിഡന്റ് ജെറിൻ ജോസ്, സംസ്ഥാന മോഡറേറ്റർ സിസ്റ്റർ ജ്യോതിസ്, ഡെയ്സണ്‍ കൊള്ളന്നൂർ, ജിയോ ജോയ്, എ.ഡി. ഷാജു, വില്ലി ജിജോ, ഷിന്റോ മാത്യു, എ.ജെ. ജെയ്സണ്‍ എന്നിവർ പ്രസംഗിച്ചു. മരിയൻ ഛായാചിത്രം, ദീപശിഖ പ്രയാണം, പതാക പ്രയാണം എന്നിവയ്ക്കു സ്വീകരണം നൽകി.
മോഡൽ യൂണിറ്റുകൾക്കും പരിസ്ഥിതിദിനത്തിലെ മൽസര വിജയികൾക്കും മരിയോൽസവത്തിലെ വിജയികൾക്കും ട്രോഫികൾ നൽകി ആദരിച്ചു.