"എ​ട​ത്തു​രു​ത്തി സെന്‍റ്് ആ​ന്‍​സ്
ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍'

എ​ട​ത്തു​രു​ത്തി: സെ​ന്‍റ്് ആ​ന്‍​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ലി​സ്ജോ, ​എ​ഡ്യു​ക്കേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ മ​രി​യ​റ്റ്, ഫെ​യ്ത്ത് ഫോ​ര്‍​മേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ സൂ​സി, സീ​നി​യ​ര്‍ സ്റ്റാ​ഫ് എ​ലി​സ​ബ​ത്ത് ഫ്രാ​ന്‍​സി​സ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ദി​യ സ​ന്ദീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

"കോ​ടാ​ലി ജിഎ​ല്‍​പി സ്‌​കൂ​ളി​ല്‍
എ​സ്‌​ട്രെ​ല്ലാ ഈ​വ് '

കോ​ടാ​ലി: ജിഎ​ല്‍പി സ്‌​കൂ​ളി​ല്‍ ഒ​രു​ക്കി​യ ക്രി​സ്മ​സ് കാ​ഴ്ച​ക​ള്‍ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു.35 അ​ടി​യി​ലേ​റെ ഉ​യ​ര​വും ച​ലി​ക്കു​ന്ന മു​ഖ​വു​മു​ള്ള കൂ​റ്റ​ന്‍ സാ​ന്താ​ക്ലോ​സ്, ര​ണ്ടാ​യി​രം അ​ടി വി​സ്തൃ​തി​യി​ല്‍ തീ​ര്‍​ത്ത പു​ല്‍​ക്കൂ​ട്, ക്രി​സ്മ​സ് ട്രീ, ​ഭീ​മ​ന്‍ ഗു​ഹ, സെ​ല്‍​ഫി പോ​യ​ന്‍റ് എ​ന്നി​വ​യെ​ല്ലാം ഈ ​വി​സ്മ​യ​ലോ​ക​ത്തു​ണ്ട്. സ​മ്മാ​ന​പൊ​തി​ക​ളു​മാ​യി സാ​ന്താ​ക്ലോ​സ് സ​ഞ്ച​രി​ക്കു​ന്ന വ​ണ്ടി​യും ഇ​വി​ടെ പു​ന​രാ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്.

ച​ലി​ക്കു​ന്ന ഒ​ട്ട​ക​വും കാ​ഴ്ച​ക്കാ​രെ ആ​ക​ര്‍​ഷി​ക്കു​ന്നു. കോ​ടാ​ലി സ്വ​ദേ​ശി​യാ​യ ക​ലാ​കാ​ര​ന്‍ പി.​കെ.​നി​കേ​ഷാ​ണ് കോ​ടാ​ലി സ്‌​കൂ​ളി​ലെ എ​സ്‌​ട്രെ​ല്ലാ ഈ​വ് രൂ​പക​ല്‍​പ്പ​ന ചെ​യ്ത​ത്. പി​ടി​എ, എം​പി​ടി​എ, അ​ധ്യാ​പ​ക​ര്‍,കു​ട്ടി​ക​ള്‍, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന, വി​ദ്യാ​ല​യ സൗ​ഹൃ​ദ​വേ​ദി, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ കൂ​ട്ടാ​യ്മ​യു​ടെ ഒ​രു മാ​സം നീ​ണ്ട അ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് ക്രി​സ്മ​സ്-​പു​തു​വ​ല്‍​സ​ര​ക്കാ​ഴ്ച ഒ​രു​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തു​റ​ന്ന ഈ ​വി​സ്മ​യ​ലോ​കം 31 വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി കാ​ണാ​നാ​കും.

വൈ​കു​ന്ന​രം അ​ഞ്ചു​മു​ത​ല്‍ രാ​ത്രി 9.30 വ​രെ​യാ​ണ് പ്ര​വേ​ശ​നം. എ​സ്‌​ട്രെ​ല്ല ഈ​വി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​കെ.​ രാ​മ​ച​ന്ദ്ര​ന്‍ എംഎ​ല്‍എ നി​ര്‍​വ​ഹി​ച്ചു. മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​ശ്വ​തി വി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.