മണർകാട്: വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി സ്വദേശി ജോയൽ ആന്റണി (22), മണർകാട് സ്വദേശി ഷെറോൺ ബിനോയ് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
മണർകാട് പണിക്കമറ്റം ഭാഗത്ത് കഞ്ചാവ് വില്പന നടക്കു ന്നുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് എ. ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മണർകാട് പോലീസും ചേർന്ന് ഇന്നലെ പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽനിന്നും 650 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.