ക​ന്നി​വോ​ട്ടു ചെ​യ്യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​മാ​യെ​ത്തി
Saturday, April 27, 2024 7:09 AM IST
ഏ​റ്റു​മാ​നൂ​ർ: കേ​ര​ള​ത്തി​നു പു​റ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ക​ന്നി​വോ​ട്ട് ചെ​യ്യാ​ൻ കൂ​ട്ട​മാ​യെ​ത്തി. ആ​ദ്യ​മാ​യി വോ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു അ​വ​ർ.

ടി​ക്ക​റ്റി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ച് ഒ​ന്നും ര​ണ്ടും ദി​വ​സം മു​മ്പേ എ​ത്തി​യ​വ​രാ​ണ് ഏ​റെ​യും. ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ​വ​രു​മു​ണ്ട്. ഏ​റെ​പ്പേ​രും വോ​ട്ട് ചെ​യ്ത​ശേ​ഷം ഇ​ന്ന​ലെ​ത്ത​ന്നെ മ​ട​ങ്ങു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യം വോ​ട്ടു ചെ​യ്ത​വ​രും ഉ​ണ്ട്. അ​വ​ർ​ക്ക് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​യി വോ​ട്ടു ചെ​യ്യു​ന്ന​തി​ന്‍റെ കൗ​തു​കം. മി​ക്ക​വ​രും ത​ന്നെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ ഗൗ​ര​വ​മാ​യി ക​ണ്ടു​ത​ന്നെ​യാ​ണ് വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്. ഈ ​നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വമാ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു.