കൊയ്ത്ത് കഴിഞ്ഞിട്ട് ദിവസങ്ങൾ : ക​ര​യ്ക്കു ക​യ​റ്റാ​തെ കൊയ്ത്ത് യന്ത്രങ്ങൾ
Wednesday, May 8, 2024 7:07 AM IST
ചി​​ങ്ങ​​വ​​നം: കൊ​​യ്ത്തു ക​​ഴി​​ഞ്ഞ് ദി​​വ​​സ​​ങ്ങ​​ളാ​​യി​​ട്ടും ക​​ര​​യ്ക്ക് ക​​യ​​റ്റാ​​തെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ര​​ണ്ട് കൊ​​യ്ത്ത് യ​​ന്ത്ര​​ങ്ങ​​ൾ. ഇ​​പ്പോ​​ൾ ത​​ന്നെ ചെ​​ളി​​ക്കു​​ണ്ടി​​ൽ കി​​ട​​ക്കു​​ന്ന യ​​ന്ത്ര​​ങ്ങ​​ൾ ഇ​​നി​​യും മ​​ഴ പെ​​യ്താ​​ൽ ക​​ര​​ക്ക് ക​​യ​​റ്റു​​ക ബു​​ദ്ധി​​മു​​ട്ടാ​​കും.

പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ൽ ആ​​റാം വാ​​ർ​ഡി​​ൽ മേ​​മ​​ന പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലാ​​ണ് ര​​ണ്ട് യ​​ന്ത്ര​​ങ്ങ​​ൾ ചെ​​ളി​​യി​​ൽ പു​​ത​​ഞ്ഞ് കി​​ട​​ക്കു​​ന്ന​​ത്. ഒ​​രാ​​ഴ്ച മു​​ൻ​​പാ​​ണ് ഈ ​​പാ​​ട​​ത്ത് ചെ​​ളി​​യി​​ൽ പു​​ത​​ഞ്ഞ​​ത് മൂ​​ലം ബാ​​ക്കി ഭാ​​ഗം കൊ​​യ്ത്ത് ന​​ട​​ത്താ​​തെ നി​​ർ​​ത്തി​വ​​ച്ച​​ത്. തു​​ട​​ർ​​ന്ന് യ​​ന്ത്ര​​ങ്ങ​​ൾ പാ​​ട​​ത്തു​നി​​ന്നു ക​​ര​​ക്ക് ക​​യ​​റ്റാ​​തെ പാ​​ട​​ത്ത് ത​​ന്നെ ഇ​​ടു​​ക​​യാ​​യി​​രു​​ന്നു.

ചെ​​ളി​​യി​​ൽ പു​​ത​​ഞ്ഞാ​​ൽ കെ​​ട്ടി​വ​​ലി​​ച്ചു പോ​​ലും ക​​യ​​റാ​​നാ​​കാ​​ത്ത സ്ഥ​​ല​​ത്ത് കി​​ട​​ക്കു​​ന്ന യ​​ന്ത്ര​​ങ്ങ​​ൾ അ​​ടു​​ത്ത മ​​ഴ​​ക്ക് മു​​ൻ​​പെ​​ങ്കി​​ലും ക​​ര​​ക്ക് ക​​യ​​റ്റി​​യി​​ല്ലെ​​ങ്കി​​ൽ വ​​ൻ ന​​ഷ്ടം ഉ​​ണ്ടാ​​കു​​മെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു.