വീ​ണ്ടും വീ​ണ്ടും വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ട​മാ​ണ് ഗാ​ന്ധി​ഭ​വ​ന്‍: നി​ല​മ്പൂ​ര്‍ ആ​യി​ഷ
Tuesday, May 7, 2024 11:14 PM IST
പ​ത്ത​നാ​പു​രം: കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ നാ​ട​ക ച​രി​ത്ര​ത്തി​ലെ സ്ത്രീ ​സാ​ന്നി​ധ്യം നി​ല​മ്പൂ​ര്‍ ആ​യി​ഷ​യും 40 ക​ലാ​കാ​ര​ന്മാ​രും പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്നു​വ​രു​ന്ന സ്‌​നേ​ഹ​പ്ര​യാ​ണം ആ​യി​രം ദി​ന​ങ്ങ​ള്‍ എ​ന്ന പ​രി​പാ​ടി​യു​ടെ 680-ാംദി​നം നി​ല​മ്പൂ​ര്‍ ആ​യി​ഷ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.വീ​ണ്ടും വീ​ണ്ടും വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന കു​ടും​ബ​മാ​ണ് പ​ത്ത​നാ​പു​ര​ത്തെ ഗാ​ന്ധി​ഭ​വ​ന്‍. മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ള്‍​ക്ക് അ​ത്ര​മേ​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത് കൊ​ണ്ട് ത​ന്നെ ഇ​നി​യും ഇ​വി​ടേ​ക്ക് വ​രാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു നി​ല​മ്പൂ​ര്‍ ആ​യി​ഷ.

നി​ല​മ്പൂ​ര്‍ ആ​യി​ഷ​യ്ക്ക് ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബ​ത്തി​ന്‍റെ സ്‌​നേ​ഹാ​ദ​രം വ​നി​താ​ക​മ്മീ​ഷ​ന്‍ മു​ന്‍ അം​ഗ​വും ഗാ​ന്ധി​ഭ​വ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യ ഡോ. ​ഷാ​ഹി​ദ ക​മാ​ല്‍ സ​മ്മാ​നി​ച്ചു. തു​ട​ര്‍​ന്ന് ക​ലാ കൂ​ട്ടാ​യ്മ​യാ​യ ത​ണ​ലി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ പൂ​വ​ത്തി​ങ്ക​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ എ​ട​പ്പാ​ള്‍ ബാ​പ്പു, ഗാ​ന​ര​ച​യി​താ​വും മോ​ട്ടി​വേ​ഷ​ന്‍ സ്പീ​ക്ക​റു​മാ​യ ന​വാ​സ് പാ​ലേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും അ​ധ്യാ​പി​ക​യു​മാ​യ സെ​ലീ​ന, ഫോ​ക്ക് ലോ​ര്‍ അ​ക്കാ​ദ​മി ജേ​താ​വും മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​നു​മാ​യ ഐ.​പി. സി​ദ്ദി​ഖ്, ത​ണ​ല്‍ കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​ൻ ഫാ​ത്തി​മ ചീ​ക്കോ​ട്, യു.​എ. മു​നീ​ര്‍, ലു​ക്മാ​ന്‍ അ​രീ​ക്കോ​ട്, സി​നി​മ-​സീ​രി​യ​ല്‍ സം​വി​ധാ​യ​ക​നും ച​രി​ത്ര​നി​രീ​ക്ഷ​ക​നും സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ശാ​ന്തി​വി​ള ദി​നേ​ശ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് നി​ല​മ്പൂ​ര്‍ ആ​യി​ഷ​യും സം​ഘ​വും ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കാ​യി ക​ലാ​വി​രു​ന്നും അ​വ​ത​രി​പ്പി​ച്ചു.