കൊല്ലം : കു​ട്ടി​ക​ളി​ല്‍ ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ച​ല​ച്ചി​ത്രാ​സ്വാ​ദ​ന​ശീ​ലം വ​ള​ര്‍​ത്തു​ന്ന​തി​നാ​യി കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലു ദി​വ​സ​ത്തെ ച​ല​ച്ചി​ത്രാ​സ്വാ​ദ​ന ക്യാ​മ്പി​ന് ഇ​ന്ന് തു​ട​ക്കം. 19 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം 12 ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് നി​ര്‍​വ​ഹി​ക്കും.

സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​എ​ല്‍ .അ​രു​ണ്‍ ഗോ​പി അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ര​മ, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​നി​ല്‍ വെ​ള്ളി​മ​ണ്‍, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ്, ശി​ശു​ക്ഷേ​മ​സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​ഷൈ​ന്‍ ദേ​വ്, ക്യാ​മ്പ് ഡ​യ​റ​ക്ട​റും ച​ല​ച്ചി​ത്ര​ന​ടി​യു​മാ​യ ഗീ​തി സം​ഗീ​ത എ​ന്നി​വ​ര്‍ പ്രസംഗിക്കും.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 60 കു​ട്ടി​ക​ളാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര​ക​ല​യു​ടെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ക്ലാസു​ക​ള്‍, ക്ളാ​സി​ക് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​കും. സം​വി​ധാ​യ​ക​രാ​യ സി​ദ്ധാ​ര്‍​ഥ ശി​വ, വി​ധു വി​ന്‍​സെ​ന്‍റ് ഛായാ​ഗ്രാ​ഹ​ക​ന്‍ മ​നേ​ഷ് മാ​ധ​വ​ന്‍, ന​ടന്മാ​രാ​യ രാ​ജേ​ഷ് ശ​ര്‍​മ്മ, ജോ​ബി , ച​ല​ച്ചി​ത്ര​നി​രൂ​പ​ക​നും ന​ട​നു​മാ​യ കെ.​ബി .വേ​ണു, നി​രൂ​പ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ഡോ. ​ജി​നേ​ഷ് കു​മാ​ര്‍ എ​ര​മം, ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ഗി​രീ​ഷ് പു​ലി​യൂ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍ ന​യി​ക്കും.

അ​ബാസ് കി​റ​സ്താ​മി​യു​ടെ 'വേ​ര്‍ ഈ​സ് ദ ​ഫ്ര​ന്‍റ്സ് ഹൗ​സ്', ജ​ര്‍​മന്‍ ചി​ത്ര​മാ​യ 'ദ ​ടീ​ച്ചേ​ഴ്സ് ലോ​ഞ്ച്', ഇ​റ്റാ​ലി​യ​ന്‍ നി​യോ റി​യ​ലി​സ്റ്റ് ക്ളാ​സി​ക് ആ​യ 'ബൈ​സി​ക്കി​ള്‍ തീ​വ്സ്' എ​ന്നി​വ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ച​ര്‍​ച്ച​യും ച​ല​ച്ചി​ത്ര​പ്ര​വ​ര്‍​ത്ത​ക​രു​മാ​യു​ള്ള സം​വാ​ദ​വും ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

19ന് ​സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ ന​ട​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ പ്രേം​കു​മാ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. മി​ക​ച്ച ക്യാ​മ്പ് അം​ഗ​ത്തി​നും മി​ക​ച്ച ക്യാ​മ്പ് അ​വ​ലോ​ക​നം ത​യാ​റാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക്കു​മു​ള്ള 2000 രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ര്‍​ഡു​ക​ളും സ​മ്മാ​നി​ക്കും.