കൊ​ല്ലം: റ​വ​ന്യൂ ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ ആ​ദ്യ ദി​നം അ​ഞ്ച​ല്‍ ഉ​പ​ജി​ല്ല മു​ന്നി​ല്‍. 415 പോ​യി​ന്‍റാ​ണ് അ​ഞ്ച​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 393 പോ​യി​ന്‍റു​മാ​യി ച​ട​യ​മം​ഗ​ലം ഉ​പ​ജി​ല്ല​യും 373 പോ​യി​ന്‍റുമാ​യി കൊ​ല്ലം ഉ​പ​ജി​ല്ല​യും തൊ​ട്ടു പി​ന്നി​ലു​ണ്ട്.

സ്‌​കൂ​ളു​ക​ളി​ല്‍ 168 പോ​യി​ന്‍റു​മാ​യി സിപിഎ​ച്ച്എ​സ്എ​സ് കു​റ്റി​ക്കാ​ടാ​ണ് ഒ​ന്നാ​മ​ത്. 148 പോ​യി​ന്‍റു​മാ​യി ജിഎ​ച്ച്എ​സ്എ​സ് അ​ഞ്ച​ല്‍ വെ​സ്റ്റും 138 പോ​യി​ന്‍റുമാ​യി ജി​എ​ച്ച്എ​സ്എ​സ് ശൂ​ര​നാ​ടും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്.

ഇ​ന്ന​ലെ സ​മാ​പി​ച്ച സ​യ​ന്‍​സ് ഫെ​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 107 പോ​യി​ന്‍റുമാ​യി അ​ഞ്ച​ല്‍ ഉ​പ​ജി​ല്ല ഒ​ന്നാ​മ​തെ​ത്തി. 101 പോ​യി​ന്‍റു​മാ​യി പു​ന​ലൂ​രും 100 പോ​യി​ന്‍റുമാ​യി ക​രു​നാ​ഗ​പ്പ​ള്ളി​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. 42 പോ​യി​ന്‍റുമാ​യി ജിഎ​ച്ച്എ​സ്എ​സ് അ​ഞ്ച​ല്‍ വെ​സ്റ്റ് ശാ​സ്ത്ര​മേ​ള​യി​ലെ മി​ക​ച്ച സ്‌​കൂ​ളാ​യി. സ​മാ​പി​ച്ച ഗ​ണി​ത​മേ​ള വി​ഭാ​ഗ​ത്തി​ല്‍ 245 പോ​യി​ന്‍റുമാ​യി ച​ട​യ​മം​ഗ​ലം ഉ​പ​ജി​ല്ല ഒ​ന്നാ​മ​തെ​ത്തി.

228 പോ​യി​ന്‍റു​മാ​യി അ​ഞ്ച​ലും 219 പോ​യി​ന്‍റു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി​യു​മാ​ണ് തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ല്‍. ഗ​ണി​ത​മേ​ള​യി​ല്‍ 141 പോ​യി​ന്‍റുമാ​യി സിപിഎ​ച്ച്​എ​സ്​എ​സ് കു​റ്റി​ക്കാ​ട് സ്‌​കൂ​ളാ​ണ് ഒ​ന്നാ​മ​ത്.

വേദികളിലെ കാഴ്ച കാണാനായില്ല

കൊല്ലം: ശാ​സ്ത്ര മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് വേ​ദി​ക​ളി​ലെ കാ​ഴ്ച​ക​ൾ അ​ന്യ​മാ​യി​രു​ന്നു. അ​വ​രു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ രാ​വി​ലെ 10 ന് ​ത​ന്നെ തു​ട​ങ്ങി​യി​രു​ന്നു. 11 അം​ഗ ഗ്രൂ​പ്പു​ക​ളാ​ണ് കൂ​ടു​ത​ൽ സ​ജീ​വ​മാ​യി​രു​ന്ന​ത്. ശാ​സ്ത്ര​മേ​ള, ഗ​ണി​ത​ശാ​സ്ത്ര​മേ​ള' സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള, ഐ​റ്റി മേ​ള, വൊ​ക്കേ​ഷ​ണ​ൽ എ​ക്സ്പോ എ​ന്നി​വ​യാ​ണ് ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് മി​ക​വ് പ​ക​രു​ന്ന​ത്.