ജീവിതശൈലി രോഗങ്ങളെ തുരത്താൻ ആദ്യം വേണ്ടത് ഭക്ഷണ ക്രമീകരണം
1465057
Wednesday, October 30, 2024 6:22 AM IST
കൊല്ലം : ജീവിതശൈലീ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ ആദ്യം വേണ്ടത് ഭക്ഷണ ക്രമീകരണമാണെന്ന മുന്നറിയിപ്പുമായാണ് കരുനാഗപ്പള്ളി ഗവ. എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികളായ ആസിഫും ജോഷ്വായും ചേർന്നൊരുക്കിയ ഡയറ്റിക് എയിഡ് എന്ന പേരിലെ വിവിധ ഭക്ഷണങ്ങളുടെ നീണ്ട നിര.
ചോറ്, മീൻകറി, കുഴക്കട്ട, പുട്ട്, കപ്പ പുഴുങ്ങിയത്, ഇറച്ചിക്കറി, വിവിധ പച്ചക്കറി ഐറ്റങ്ങൾ, ഷുഗർ ഫ്രീ പായസം, റാഗി കേക്ക് എന്നു വേണ്ട എല്ലാം വൊക്കേഷണൽ എക്സ്പോയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
വൃക്ക രോഗികൾ, ഷുഗർ രോഗികൾ, ഹൃദ്രോഗികൾ തുടങ്ങിയവരെല്ലാം അറിഞ്ഞിരിക്കേണ്ട ഭക്ഷണങ്ങളുടെ വിവരണമാണ് നൽകുന്നത്. ശരിയായ ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമം.
ഇതിനായി പച്ചക്കറികളും പഴവർഗങ്ങളും കൂടുതൽ കഴിക്കണമെന്നും കാർബോഹൈട്രേറ്റിന്റെ അളവ് കുറയ്ക്കണമെന്നുള്ള സന്ദേശവും നൽകുന്നു.
മൈ പ്ലേറ്റ് എന്ന കുറിപ്പിലൂടെ ഓരോ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങളുടെ വിവരമാണ് നൽകുന്നത്.
കഴിഞ്ഞ വർഷം നടന്ന സ്കൂൾ ശാസ്ത്ര എക്സ്പോയിൽ ഒന്നാം സ്ഥാനം ഇവർക്കു തന്നെയായിരുന്നു. ഇവരുടെ എക്സപോ കാണാൻ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.