ചാ​ത്ത​ന്നൂ​ർ: ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ൺ പെ​ൺ വി​ത്യാ​സ​മി​ല്ലാ​തെ അ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ബി​എം​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സോ​ണി സ​ത്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ത്ത​ന്നൂ​രി​ൽ കേ​ര​ള ടൈ​ലേ​ഴ്സ് മ​സ്ദൂ​ർ സം​ഘ് മേ​ഖ​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​ത് പു​രു​ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ന്ധു തി​ല​ക് രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൈ​ലേ​ഴ്സ് മ​സ്ദൂ​ർ സം​ഘ് ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​ദി​വ്യ, ബി​എം​എ​സ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​രു​ൺ സ​തീ​ശ​ൻ, സെ​ക്ര​ട്ട​റി ഉ​ണ്ണി പാ​രി​പ്പ​ള്ളി, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ബീ​ന​രാ​ജ​ൻ, മീ​ര ഉ​ണ്ണി, മേ​ഖ​ലാ ട്ര​ഷ​റ​ർ പ്രി​യ​ങ്ക, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.