തെക്കുംഭാഗത്ത് തെരുവ് നായകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകും
1465403
Thursday, October 31, 2024 6:38 AM IST
ചവറ: തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ നായ്ക്കളിലെ വാക്സിനേഷൻ ഡ്രൈവ് ഒരാഴ്ചയായി നിരവധി പേർ തെരുവ് നായ ആക്രമണനത്തിന് ഇരയായ സാഹചര്യത്തിലാണ് യോഗം കൂടിയത്.
ആനിമൽ ബർത്ത് കൺട്രോൾ (എബിസി )പദ്ധതി നടപ്പിലാക്കാൻ സ്ഥലം കണ്ടെത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോസ് വിമൽരാജ്, ഷാജി എസ് പള്ളിപ്പാടൻ, സജുമോൻ, സന്ധ്യ മോൾ,
അപർണ രാജാഗോപാൽ, പ്രദീപ് .എസ്. പുല്ല്യാഴം, സ്മിത, ബേബി മഞ്ജു, മീന, സീതാ ലക്ഷ്മി, യേശുദാസൻ, ആച്ചക്കൾ ചന്ദ്രൻ, കൃഷ്ണ പ്രിയ, ദിലീപ് കൊട്ടാരം, ബിജുകുമാർ, ഡി.കെ അനിൽകുമാർ, ഡോ. വിഷ്ണുദേവ്, പഞ്ചായത്ത് സെക്രട്ടറി ശിവകുമാർ എന്നിവർ പ്രസംഗിച്ചു.