വിദ്യാർഥിയെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റുചെയ്യണം; ബാലാവകാശ കമ്മീഷന് പരാതി നൽകി
1465553
Friday, November 1, 2024 2:03 AM IST
ശാസ്താംകോട്ട: സ്കൂൾ വിദ്യാർഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച കേസിലെ മുഴുവൻ പ്രതികളേയും പിടികൂടണമെന്നാവശ്യപ്പെട്ട് രക്ഷകർത്താക്കൾ സംസ്ഥാന ബാലാവകാശ കമ്മീഷനും കൊട്ടാരക്കർ റൂറൽ എസ്പിയ്ക്കും പരാതി നൽകി.
മൈനാഗപ്പള്ളി മിലാദേ ഷെരീഫിലെ 10ാം ക്ലാസ് വിദ്യാർഥി ആഷിഖിനാണ് മർദനമേറ്റത്. ഈ മാസം 24 നാണ് സംഭവം. വൈകുന്നേരം അഞ്ചോടെ ബൈക്കുകളിലെത്തിയ ഏഴുപേർ ചേർന്ന് ആഷിഖിനെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തുകയും വീടിന് മുന്നിലിട്ട് മർദിക്കുകയുമായിരുന്നു. ഗുരുതരമായി മർദനമേറ്റ ആഷിഖിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അക്രമി സംഘത്തിലെ നാലുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.
മാരാരിത്തോട്ടം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി മെസേജ് അയച്ചതിന്റെ പേരിലാണ് ക്വട്ടേഷൻ സംഘം അജ്മലിനെ മർദിച്ചതെന്നും കൊട്ടേഷൻ കൊടുത്തവരേയും വ്യാജ ഐഡി ഉണ്ടാക്കി സന്ദേശം അയച്ചവർക്കെതിരേയും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.