ഭൂതനാഥ ക്ഷേത്രത്തിലേക്കുള്ള റോഡിൽ കാട് കയറി; യാത്ര ദുരിതമാക്കുന്നു
1464829
Tuesday, October 29, 2024 7:02 AM IST
ചാത്തന്നൂർ: ഭൂതനാഥക്ഷേത്രത്തിലേയ്ക്കുള്ള റോഡിന്റെ ഇരുവശവും കാട് വളർന്ന് സഞ്ചാരയോഗ്യമല്ലാതായി തീർന്നിട്ടും നടപടിയെടുക്കാതെ ചാത്തന്നൂർ പഞ്ചായത്ത് അധികൃതർ.
ചാത്തന്നൂർ പഞ്ചായത്തിന്റെ മുന്നിലൂടെ ഭൂതനാഥക്ഷേത്രത്തിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകുന്ന പ്രധാന റോഡാണിത്. ക്ഷേത്രത്തിലേക്ക് ദിവസവും നൂറ് കണക്കിന് ഭക്തരാണ് ഈ രോഡിലൂടെ സഞ്ചരിക്കുന്നത്.
റോഡിനിരുവശവും കാടുകയറി കിടക്കുന്നത് മൂലം വഴിയാത്രക്കാർ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. കാട് വളർന്നതോടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ റോഡ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി.
വാഹനങ്ങൾ കടന്നു പോകുന്പോൾ കാൽനടയാത്രക്കാർക്ക് ഒതുങ്ങി നിൽക്കാൻ സ്ഥലമില്ല. വളർന്ന് പന്തലിച്ചുകിടക്കുന്ന കാട് അടിയന്തിരമായി വെട്ടി തെളിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.