കൊ​ല്ലം: ക​ള​ക്ട​റേ​റ്റ് ബോം​ബ് സ്‌​ഫോ​ട​ന കേ​സി​ല്‍ ന​വം​ബ​ര്‍ നാ​ലി​ന് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​ര്‍ വി​ധി പ​റ​യും. പ്ര​തി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​ന്നേ​ദി​വ​സം നേ​രി​ട്ട് ഹാ​ജ​രാ​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്രോ​സി​ക്യൂ​ഷ​ന്‍ തെ​ളി​വു​ക​ളി​ലും സാ​ക്ഷി​മൊ​ഴി​ക​ളി​ലും കോ​ട​തി​യ്ക്ക് കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വി​ധി പ​റ​യു​ന്ന​ത് നീ​ട്ടി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി കോ​ട​തി ഇ​രു​ഭാ​ഗ​ത്തി​ന്‍റേ​യും വാ​ദം വീ​ണ്ടും കേ​ട്ടി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യ അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ്ര​തി​ക​ളു​ടേ​താ​ണെ​ന്ന​തി​ലും പ്ര​തി​ക​ള്‍ ത​മ്മി​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ചും കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ‌ഇ​ത് കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ല.

മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​ന്ന​താ​യി പ്ര​തി​ക​ള്‍ ത​മ്മി​ല്‍ കോ​ളു​ക​ളി​ലൂ​ടെ​യും മെ​സേ​ജു​ക​ളി​ലൂ​ടെ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​ന്‍റെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചു.

2016 ജൂ​ണ്‍ 15നു ​രാ​വി​ലെ​യാ​ണ് ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന ജീ​പ്പി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ബേ​സ് മൂ​വ്‌​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ക​രും മ​ധു​ര സ്വ​ദേ​ശി​ക​ളു​മാ​യ അ​ബ്ബാ​സ് അ​ലി (31), ഷം​സൂ​ണ്‍ ക​രീം രാ​ജ (33), ദാ​വൂ​ദ് സു​ലൈ​മാ​ന്‍ (27), ഷം​സു​ദീ​ന്‍ എ​ന്നി​വ​രാ​ണു പ്ര​തി​ക​ള്‍.
കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. ആ​ര്‍. സേ​തു​നാ​ഥും പ്ര​തി​ഭാ​ഗ​ത്തി​നാ​യി അ​ഡ്വ. ഷാ​ന​വാ​സ്, അ​ഡ്വ. ഉ​ണ്ണി​കൃ​ഷ്ണ​മൂ​ര്‍​ത്തി എ​ന്നി​വ​രും ഹാ​ജ​രാ​യി.