അഞ്ചൽ: സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് കോ​ളജി​ൽ റൂ​സ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഡോ.ആ​ർ.​ബി​ന്ദു നി​ർ​വഹി​ച്ചു. ച​ട​ങ്ങി​ൽ പു​ന​ലൂ​ർ എം​എ​ൽ​എ പി.​എ​സ് സു​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ​ഫാ.​തോ​മ​സ് ക​യ്യാ​ല​ക്ക​ൽ മു​ഖ്യ സ​ന്ദേ​ശം ന​ല്കി. കോ​ളജ് പ്രി​ൻ​സി​പ്പ​ൽ പ്രഫ.​ഡോ. നി​ഷ തോ​മ​സ്, അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ക്കീ​ർ ഹു​സൈ​ൻ, കോ​ളജ് റൂ​സാ കോ​ർ​ഡി​നേ​റ്റ​ർ ഡോ.​ബ്രി​ല്യ​ന്‍റ് രാ​ജ​ൻ എന്നിവർ പ്രസംഗി​ച്ചു.

പ​ദ്ധ​തി പ്ര​കാ​രം ര​ണ്ടു കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് കോ​ളജി​ന് അ​നു​വ​ദി​ച്ച​ത്. 4595 ചതുരശ്ര അടി വി​സ്തീ​ർ​ണമു​ള്ള 4 പിജി ക്ലാ​സ് റൂ​മു​ക​ൾ, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ , ബാ​ക്ക് സ്റ്റേ​ജ് റൂം , ടോ​യ് ലറ്റ് ഉ​ൾ​പ്പെ​ടു​ന്ന ഒ​രു നി​ല, അ​ക്കാ​ദമി​ക് ബ്ലോ​ക്ക്‌ എ​ന്നി​വ പു​തി​യ​താ​യി നി​ർ​മി​ച്ചു.​ ഒ​രു കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചെല​വ്.

കൂ​ടാ​തെ ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 4 ല​ക്ഷം രൂ​പ​യും നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 60 ല​ക്ഷം രൂ​പ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.