കുണ്ടറയിൽ കാർഷിക പദ്ധതിക്ക് രൂപരേഖയായി
1465400
Thursday, October 31, 2024 6:38 AM IST
കുണ്ടറ: കുണ്ടറ നിയോജക മണ്ഡലത്തിൽ സമഗ്ര കാർഷിക വികസന പദ്ധതിക്ക് രൂപരേഖയായി. കുണ്ടറ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽകൂടിയ യോഗത്തിലാണ് തീരുമാനമായത്.
പി.സി. വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഓരോ മേഖലയിലും നടപ്പാക്കേണ്ടുന്ന പദ്ധതികളെ സംബന്ധിച്ച് അവലോകനം നടത്തി. ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിലേക്ക് പദ്ധതി സമർപ്പിക്കും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടം ആരംഭിക്കും. അടുത്തമാസം അവസാനത്തോടെ സമഗ്ര കാർഷിക പദ്ധതിയുടെ അന്തിമ രൂപരേഖയാകുമെന്ന് അദ്ദേഹം പറഞ്ഞു.
സമഗ്ര പച്ചക്കറി കൃഷി നടപ്പാക്കുന്നതിനായി കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ, നൂണ് മീൽ ഓഫീസർമാർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.
പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ, എസ്. സിന്ധു, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. രാജേഷ് കുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. സജി കുമാർ, നൂണ്മീൽ ഓഫീസർ, കൃഷി ഓഫീസർമാർ, തുടങ്ങിയവർ പങ്കെടുത്തു.