എ​ൻ​ഐ​ടി​യി​ലെ ആ​ത്മ​ഹ​ത്യ: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Wednesday, May 8, 2024 5:42 AM IST
കോ​ഴി​ക്കോ​ട്: എ​ൻ​ഐ​ടി കാ​ന്പ​സി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ​ക​ളി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം എ​ൻ​ഐ​ടി ക്യാ​ന്പ​സി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

മാ​ന​സി​ക സ​മ്മ​ർ​ദ​വും അ​ധി​കാ​രി​ക​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന പീ​ഡ​ന​വും സ​ഹി​ക്കാ​നാ​വാ​തെ​യാ​ണ് ഈ ​ആ​ത്മ​ഹ​ത്യ​ക​ളെ​ന്ന്, ആ​ത്മ​ഹ​ത്യാ കു​റി​പ്പു​ക​ളി​ൽ നി​ന്നു വ്യ​ക്ത​മാ​യി​ട്ടും ഇ​ത് ത​ട​യാ​ൻ ഒ​രു ന​ട​പ​ടി​യും പോ​ലീ​സി​ന്‍റെ​യോ എ​ൻ​ഐ​ടി അ​ധി​കാ​രി​ക​ളു​ടെ​യോ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല.

മും​ബൈ സ്വ​ദേ​ശി​യാ​യ യോ​ഗേ​ശ്വ​ർ നാ​ഥി​ന്‍റെ മ​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലെ​ങ്കി​ലും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദ്ദം ല​ഘൂ​ക​രി​ക്കാ​നു​ള ഇ​ട​പെ​ട​ലു​ക​ളും അ​നി​വാ​ര്യ​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി.​ദു​ൽ​കി​ഫി​ൽ പ​റ​ഞ്ഞു.