കൂരോപ്പടയിലെ ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തനം നിലച്ചു
Wednesday, May 8, 2024 7:07 AM IST
കൂ​​രോ​​പ്പ​​ട: ആ​​റു വ​​ർ​​ഷം മു​​ൻ​​പ് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ൽ പ്ര​​വ​​ർ​​ത്ത​​നം ആരം​​ഭി​​ച്ച ​മൃ​ത​സം​​സ്ക‌ാ​​ര സം​​വി​​ധാ​​ന​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം നി​​ല​​ച്ചു. സ്ഥ​​ല പ​​രി​​മി​​തി​യി​​ൽ സം​​സ്കാ​​ര​​ത്തി​​ന് വി​​ഷ​​മി​​ക്കു​​ന്ന പ​​ഞ്ചാ​​യ​​ത്തി​​ലെ നി​​ര​​വ​​ധി നി​​ർ​​ധ​​ന കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ഗു​​ണ​​പ്ര​​ദ​​മാ​​യ സം​​വി​​ധാ​​ന​​മാ​​ണ് നി​​ല​​ച്ച​​ത്.

2018-ൽ ​​പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ന് സ്ഥ​​ലം അ​​ന്വേ​​ഷി​​ച്ചി​​ട്ടും കി​​ട്ടാ​​തെ വ​​ന്ന​​പ്പോ​​ഴാ​​ണ് പ​​ഞ്ചാ​​യ​​ത്തി​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ൽ മൃ​ത​സം​​സ്കാ​​ര യൂ​ണി​റ്റ് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​ത്. വാ​ത​ക​ത്തി​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന യൂ​​ണി​​റ്റാ​​ണ് തു​​ട​​ങ്ങി​​യ​​ത്. സ്വ​​കാ​​ര്യ ഏ​​ജ​​ൻ​​സി​​യെ ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് യൂ​​ണി​​റ്റ് പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​ൻ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

നി​​ശ്ചി​​ത​​ തു​​ക ഏ​​ർ​​പ്പെ​​ടു​​ത്തി​​യാ​​ണ് സം​​സ്‌​​കാ​​രം ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ നാ​​ലോ, അ​​ഞ്ചോ ശ​​വ​​സം​​സ്‌​​കാ​​രം ന​​ട​​ത്തി​​യ​​പ്പോ​​ൾ യൂ​​ണി​​റ്റ് ത​​ക​​രാ​​റി​​ലാ​​യി. ഗ്യാ​​സി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ത​​ക​​രാ​​റാ​​ണ് പ്ര​​വ​​ർ​​ത്ത​​നം നി​​ല​​യ്ക്കാ​​ൻ കാ​​ര​​ണം.

ആ​​യി​​ര​​ങ്ങ​​ൾ മു​​ട​​ക്കി​​യി​​ട്ടും ഉ​​പ​​ക​​ര​​ണ​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. തു​​ട​​ർ​​ന്ന് ക​​രാ​​റു​​കാ​​ര​​ൻ ജോ​​ലി ഉ​​പേ​​ക്ഷി​​ച്ചു. അ​​തോ​​ടെ സം​​വി​​ധാ​​നം അ​​നാ​​ഥ​​മാ​​യി.​ നി​​ര​​വ​​ധി സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക് സ​​ഹാ​​യ​​ക​​മാ​​യി​​രു​​ന്ന സം​​വി​​ധാ​​ന​​മാ​​ണ് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പി​​ടി​​പ്പു​​കേ​​ടി​​ൽ ന​​ശി​​ച്ച​​ത്.