പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി വ​ജ്രജൂ​ബി​ലി നി​റ​വി​ല്‍
Wednesday, May 8, 2024 7:21 AM IST
പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന സം​ഘ​ട​ന​യാ​യ പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി വ​ജ്രജൂ​ബി​ലി നി​റ​വി​ല്‍. ജൂ​ബി​ലി സ​മ്മേ​ള​നം ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി പാ​രി​ഷ്ഹാ​ളി​ല്‍ 10നു ​ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​പ​രി​പാ​ടി​ക​ള്‍​ക്കു തു​ട​ക്ക​മാ​കും. 2.30ന് ​ചേ​രു​ന്ന സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. വികാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​റു​പ​താം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​വി​ഷ്‌​ക​രി​ക്കു​ന്ന അ​റു​പ​തി​ന ക​ര്‍​മ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി​യും 60 കാ​ര്‍​ഷി​ക സം​രം​ഭ​ക​ര്‍​ക്കു​ള്ള പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മാണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ക്കും.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്ത​ന്‍, ളാ​ലം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍, അ​സി. ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ല്‍, ഫാ. ​ഇ​മ്മാ​നു​വ​ല്‍ കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. വി​വി​ധ കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളി​ല്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ വ്യ​ക്തി​ക​ളെ​യും സം​രം​ഭ​ക​രെ​യും ഇ​രു​പ​തു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ പി​എ​സ്ഡ​ബ്ല്യു​എ​സ് സം​ഘാം​ഗ​ങ്ങ​ളെ​യും സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും.

കാ​ര്‍​ഷി​ക മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം 1.30ന് ​നബാ​ര്‍​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ റെ​ജി വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജില്ലാ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ സൂ​സ​മ്മ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മിഷ​ന്‍ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഷേ​ര്‍​ളി സ​ഖ​റി​യ ആ​ദ്യ​വി​ല്‍​പ്പ​ന നി​ര്‍​വ​ഹി​ക്കും.

1964 ജൂ​ണ്‍ ഒ​ന്‍​പ​തി​നാ​ണ് പാലാ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബി​ഷ​പ്സ് ഹൗ​സി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി രൂ​പീ​കൃ​ത​മാ​യ​ത്. അ​തേ​വ​ര്‍​ഷം ഒ​ക്‌ടോബ​ര്‍ 28ന് ​ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ആ​ക്‌​ട് അ​നു​സ​രി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം, ഭ​വ​ന നി​ര്‍​മാ​ണ സ​ഹാ​യം, വി​വാ​ഹ​സ​ഹാ​യം, തൊ​ഴി​ല്‍ യൂ​ണി​റ്റു​ക​ള്‍​ക്കു സ​ഹാ​യം, ദ​ത്തു കു​ടും​ബ പ​ദ്ധ​തി, സ്വാ​ശ്ര​യ സം​ഘ​ങ്ങ​ള്‍, ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സൊ​സൈ​റ്റി നേ​തൃ​ത്വം ന​ല്‍​കു​ന്നു​വെ​ന്ന് പി​എ​സ്ഡ​ബ്ല്യു​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍, ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ല്‍, ഫാ. ​ഇ​മ്മാ​നു​വ​ല്‍ കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍, ഡാന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റഞ്ഞു.