മ​രം തീ​യി​ട്ട് ന​ശി​പ്പി​ക്കാ​ൻ ശ്ര​മം; വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Tuesday, May 7, 2024 10:45 PM IST
വാ​ഴൂ​ർ: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നെ​ടു​മാ​വ് ക​വ​ല​യി​ലെ ത​ണ​ൽ മ​രം തീ​യി​ട്ട് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​മീ​പ​ത്തെ മ​റ്റൊ​രു ത​ണ​ൽ​മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ലും തീ​യി​ട്ട​താ​യി ക​ണ്ടെ​ത്തി. ഇ​ത് മ​ണ്ണി​ട്ട് മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു.

വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹ​രി​കു​മാ​ർ, അ​രു​ൺ ജി. ​നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും ജി​ല്ലാ ട്രി ​അ​ഥോ​റ​റ്റി അം​ഗ​വു​മാ​യ കെ. ​ബി​നു​വി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. റി​പ്പോ​ർ​ട്ട് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​എ​ഫ്ഒ​യ്ക്ക് കൈ​മാ​റു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പറഞ്ഞു.

ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് ക​മ്പ​ക​വും ഒ​രു ബ​ദാം മ​ര​വും മു​ൻ വർ​ഷ​ങ്ങ​ളി​ൽ രാ​സ​വ​സ്തു​ക്ക​ൾ ഒ​ഴി​ച്ച് ന​ശി​പ്പി​ച്ചി​രു​ന്നു.